FilmsMovies

ഗ്രാമീണ സുന്ദരിയായി അണിഞ്ഞൊരുങ്ങി കാവ്യ വീണ്ടും ദിലീപിനൊപ്പം പൊതുവേദിയില്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി താരദമ്ബതികള്‍

Keralanewz.com

ഇപ്പോള്‍ വൈറലാവുന്നത് മനോഹരമായ കാവ്യാ മാധവന്റെ ഒരു ചിത്രമാണ്. കാവ്യ മുന്‍പൊന്നുമില്ലാത്ത അത്രയും സുന്ദരിയായിട്ടാണ് ഫോട്ടോയില്‍ കാണുന്നത്. ഫാന്‍ പേജുകളിലൂടെ പുറത്തുവന്ന ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കറുത്ത സാരിയുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ തൊട്ട് മൂല്ലപ്പൂവൊക്കെ ചൂടി ദിലീപിനോട് ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ ആണ് വൈറലാവുന്നത്.

വലിയ ജിമിക്ക് കമ്മലും കാവ്യയുടെ ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. ഈ ലുക്കില്‍ കാവ്യയെ കണ്ടാല്‍ മീശ മാധവന്‍ സിനിമയിലെ ‘കരമിഴിക്കുരുവിയെ കണ്ടില്ല’ എന്ന പാട്ടാണ് ഓര്‍മവരുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍.

Facebook Comments Box