FilmsMovies

സുരേഷ് ഗോപി മത്സരിക്കരുതെന്ന്’ രാമസിംഹൻ: ‘തൃശ്ശൂരിലെ കാര്യം ഞങ്ങള്‍ തീരുമാനിച്ചോളാം കോയാ’ എന്ന് ബിജെപി നേതാവ്

Keralanewz.com

സുരേഷ് ഗോപി തൃശ്ശൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് രാമസിംഹന്റെ ആവശ്യം.

കുത്തിത്തിരുപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ,’ എന്നാണ് അനീഷ് കുമാര്‍ കെ കെ ഇതിനു മറുപടിയായി കമന്റ് ചെയ്തത്.ഇതിന് മറുപടിയുമായി രാമസിംഹനും രംഗത്തെത്തി. ‘താങ്കള്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപിയില്‍ ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവില്‍ കേന്ദ്ര കമ്മിറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്. ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാൻ താങ്കള്‍ക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുച്ചൂടും മുടിക്കുന്നത്,’ രാമസിംഹൻ പറഞ്ഞു.

Facebook Comments Box