വാർഡ്തലം മുതൽ നിയോജകമണ്ഡലം വരെ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലേയ്ക്ക് യൂത്ത് ഫ്രണ്ട് (എം)
കോട്ടയം: കേരള യൂത്ത് ഫ്രണ്ട് (എം) ന്റെ സംഘടന പ്രവർത്തനത്തിന്റെ ചരിത്രത്തിൽ ആദ്യമായി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണം ചെയ്ത് വാർഡ് തലം മുതൽ നിയോജകമണ്ഡലം തലം വരെയുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തീകരിച്ച് കോട്ടയം ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകി .ജില്ലയിലെ 926 വാർഡ് കമ്മിറ്റികൾ വഴി 22731 മെമ്പർഷിപ്പ് ആണ് നൽകിയത്.അരാഷ്ട്രീയ വാദവും, വൻതോതിൽ ഉള്ള യുവജനങ്ങളുടെ വിദേശ കുടിയേറ്റ മടക്കമുള യുവജന സംഘടന പ്രവർത്തനങ്ങളുടെ വെല്ലുവിളികൾക്കിടയിലും 22500 -ൽ പരം ആക്റ്റീവ് മെമ്പർമാരെ പുതുതായി യൂത്ത് ഫ്രണ്ട് (എം)ലേയ്ക്ക് ആകർഷിക്കാൻ കഴിഞ്ഞത് കേരള കോൺഗ്രസ് (എം) പാർട്ടി വർത്തമാന രാഷ്ട്രീയത്തിൽ എടുക്കുന്ന നിലപാടുകളുടെ വിജയമാണ്. ഇതിനോടകം 76 മണ്ഡലം കമ്മിറ്റികളുടെ തിരഞ്ഞെടുപ്പുകളും 9 നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും പൂർത്തീകരിച്ചു കമ്മിറ്റികൾ നിലവിൽ വന്നു.സമാപന സ്വഭാവമുള്ള യുവജന സംഘടനകൾ ഓൺലൈൻ മെമ്പർഷിപ്പിലേക്ക് തിരിഞ്ഞപ്പോഴും പരമ്പരാഗത രീതിയിൽ ഭവന സന്ദർശനത്തിലൂടെയുള്ള മെമ്പർഷിപ്പ് പ്രവർത്തനമാണ് കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലയിൽ നടത്തിയത്.കേരള കോൺഗ്രസ് (എം) പാർട്ടിയെ കേഡര്‍ സ്വഭാവത്തിലുള്ള സംഘടന സംവിധാനത്തിലേക്ക് ചെയർമാൻ ജോസ് കെ മാണി എംപി നയിച്ച മാതൃകയിൽ ജനാധിപത്യപരമായി അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ മേൽകമ്മിറ്റിയിലേക്ക് പ്രാതിനിധ്യസ്വഭാവത്തിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കേഡര്‍ സംഘടനാതെരഞ്ഞെടുപ്പ് ശൈലിയാണ് യൂത്ത് ഫ്രണ്ട് (എം) ജില്ലയിൽ സ്വീകരിച്ചത്. വാർഡ്തല തിരഞ്ഞെടുപ്പിന്റെ ഉദ്ഘാടനം ജൂലൈ ഒന്ന് ശനിയാഴ്ച കുറവിലങ്ങാട് മണ്ഡലത്തിലെ പതിമൂന്നാം വാർഡിൽ (ഇന്ദ്രഗിരി ) പാർട്ടി വൈസ് ചെയർമാൻ ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു. സെബാസ്റ്റിൻ കുളത്തുങ്കൽ MLA മുഖ്യ അതിഥിയായി പങ്കെടുത്തു. മണ്ഡലം തിരഞ്ഞെടുപ്പുകളുടെ ഉദ്ഘാടനം പാലാ നിയോജകമണ്ഡലത്തിൽ എലിക്കുളത്ത് ജൂലൈ 9 ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പിയാണ് നിർവഹിച്ചത് നിയോജകമണ്ഡലം തല തിരഞ്ഞെടുപ്പ് ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ എംഎൽഎയുംനിർവഹിച്ചു. പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി തീരുമാനപ്രകാരം വ്യവസ്ഥാപിതമായ മാർഗത്തിലൂടെ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ പ്രധാന പോഷക സംഘടനയായ കേരള യൂത്ത് ഫ്രണ്ട് (എം) അതിന്റെ ശക്തി വിളിച്ചോതുന്ന ഗതകാല പ്രൗഢിയിലേക്ക് സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ തിരിച്ചെത്തും. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെയും പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിന്റെയും , വൈസ് ചെയർമാൻ തോമസ് ചാഴികാടന്റെയും പർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെയും നിർദ്ദേശാനുസരണം യൂത്ത് ഫ്രണ്ട് എമ്മിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമലയുടെയും , സാജൻ തൊടുകയുടെയും മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും പ്രമുഖമായ,ചലനാത്മകമായ യുവജന സംഘടനയായി കേരള യൂത്ത് ഫ്രണ്ടിനെ വളർത്തിയെടുക്കുക എന്നുള്ളതാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ദൗത്യമെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ അറിയിച്ചു.