Kerala NewsPolitics

ഏക പക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു.

Keralanewz.com

കോട്ടയം :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ഏകപക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി.

വി ഡി സതീശനാണ് വിജയശില്‍പ്പിയെന്നുമുള്ള അവകാശവാദങ്ങളെയാണ് മറുവിഭാഗം നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. പുതുപ്പള്ളി വിഷയവും പരാതികളും 12ന് ചേരുന്ന കെപിസിസി യോഗത്തില്‍ ചര്‍ച്ചയാകും. പുതുപ്പള്ളിയിലെ വിജയത്തിന് പിന്നില്‍ വി ഡി.സതീശനും ടീമുമാണെന്ന പ്രചരണത്തിനാണ് മുന്‍തൂക്കം. ഇത് ആദ്യം അടിവരയിട്ട് പ്രഖ്യാപിച്ചത് കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനാണ്. ഇതില്‍ രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

Facebook Comments Box