International News

സൗദി പൗരനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ വിദേശിയെ വധ ശിക്ഷയ്ക്ക് വിധേയനാക്കി

Keralanewz.com

റിയാദ്:സൗദിയില്‍ കൊലക്കേസ് പ്രതിയെ വധ ശിക്ഷയ്ക്ക് വിധേയനാക്കി. സല്‍മാൻ ബിൻ അല്‍ ഹര്‍ബിയെ കൊലപ്പെടുത്തിയ കേസിലാണ് സുല്‍ത്താൻ ബിൻ മുദൈസിലിനെ വധശിക്ഷക്ക് വിധേയനാക്കിയത്.
സൗദി പൗരനെയാണ് കൊലപ്പെടുത്തിയത്. പ്രതി വിദേശിയാണ്. ഇരയുമായുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് പ്രതി പിസ്റ്റള്‍ ഉപയോഗിച്ച്‌ നെഞ്ചിലും മുതുകിലും നിറയൊഴിച്ച്‌ പരുക്കേല്‍പ്പിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.

സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റം തെളിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും റിയാദില്‍ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.

Facebook Comments Box