Fri. May 3rd, 2024

സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ കാപട്യം തിരിച്ചറിയണം- കോണ്‍ഗ്രസ്

By admin Sep 11, 2023
Keralanewz.com

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ സ്വയം പ്രഖ്യാപിത വിശ്വഗുരു പരിസ്ഥിതിയെ കുറിച്ച്‌ നടത്തിയ പൊള്ളയായ വലിയ പ്രസ്താവനയുടെ കാപട്യം തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വന – ജൈവ വൈവിധ്യങ്ങള്‍ക്കുള്ള സംരക്ഷണം തകര്‍ത്ത് ആദിവാസികളുടെയും വനത്തെ ആശ്രയിച്ച്‌ കഴിയുന്ന സമൂഹങ്ങളുടെയും അവകാശങ്ങളില്‍ വെള്ളം ചേര്‍ത്താണ് പരിസ്ഥിതിയെയും കാലാവസ്ഥയെയും തുല്യതയെയും കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയില്‍ സംസാരിച്ചതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

2014ല്‍ ദൂരദര്‍ശൻ പരിപാടിയില്‍ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച്‌ ചോദിച്ച കുട്ടികളോട് ‘കാലാവസ്ഥ മാറിയിട്ടില്ല, മാറിയത് നമ്മളാണ് എന്ന് പറഞ്ഞ സ്വയം പ്രഖ്യാപിത വിശ്വഗുരു കാപട്യത്തില്‍ ഏറെ ദൂരം മുന്നോട്ടുപോയിരിക്കുകയാണെന്ന് മുൻ കേന്ദ്ര പരിസ്ഥിതി വനംമന്ത്രി കൂടിയായ ജയ്റാം രമേശ് പരിഹസിച്ചു. കോവിഡ് വ്യാപനത്തിന്റെ മറവില്‍ പരിസ്ഥിതി
സംരക്ഷണത്തിനുള്ള 39 ചട്ടങ്ങള്‍ നിയമവിരുദ്ധമായി ഭേദഗതി ചെയ്ത പ്രധാനമന്ത്രി തങ്ങള്‍ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ മുൻ നിരയിലാണെന്ന് ജി20യില്‍ അവകാശപ്പെട്ടത് കാപട്യത്തിന്റെ ഉദാഹരണമായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണം ഒന്നാകെ പൊളിച്ചടുക്കി വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുത്താണ് ‘സമൂഹത്തിലെ അവസാന വ്യക്തിയുടെയും വികസന’ത്തെ കുറിച്ച്‌ മോദി ജി20 വേദിയില്‍ സംസാരിച്ചത്. പ്രധാനമന്ത്രി സംസാരിച്ചതിന്
സംസാരിച്ചതിന് വിപരീതമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2023ലെ ജൈവ വൈവിധ്യ ബില്‍. സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ജൈവ വൈവിധ്യ ബോര്‍ഡിനെ പൂര്‍ണമായും മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കുകയാണ് ചെയ്തതെന്ന് ജയറാം രമേശ് വിമര്‍ശിച്ചു.

Facebook Comments Box

By admin

Related Post