FilmsMovies

ലഹരിക്ക് അടിമയായിരുന്നു, കല്യാണ ദിവസവും മദ്യപിച്ചു,മകള്‍ ജനിച്ചതോടെ ജീവിതം മാറിയെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍

Keralanewz.com

താന്‍ സിന്തറ്റിക് ലഹരിക്ക് അടിമയായിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍.ഭക്ഷണം കഴിച്ചിരിക്കുന്ന പോലെ ലഹരി ഉപയോഗിച്ചിരുന്ന തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.ഒരുകാലത്ത് ഭയങ്കര ആല്‍ക്കഹോളിക് ആയിരുന്നു.മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്.

ഞാന്‍ നശിച്ചുപോകും എന്നാണ് കുടുംബം മൊത്തം കരുതിയിരുന്നത്. മദ്യപിച്ച്‌ അച്ഛനെ ചീത്ത വിളിച്ചിട്ടുണ്ട് തുടര്‍ന്ന് അദ്ദേഹം വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. 2018 മുതല്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ച്‌ തുടങ്ങി. എന്റെ ജീവിതം നശിച്ചത് ഇതോടു കൂടിയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

2017ല്‍ കല്യാണത്തിന്റെ തലേന്ന് പോലും ഫിറ്റായിരുന്നു. കൂട്ടത്തില്‍ ബോധമുള്ള സുഹൃത്താണ് കണ്ണൂരില്‍ എത്തിക്കുന്നത്. അവിടെവച്ച്‌ രാവിലെയും കുടിച്ചു. കല്യാണത്തിന് കോടിയേരിയെ പോലെയുള്ള പ്രമുഖര്‍ വന്നിരുന്നു. ലഹരി ഉപയോഗിച്ച്‌ തുടങ്ങിയതോടെ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതെയായി. എന്നാല്‍ മകള്‍ ജനിച്ചതോടെ ജീവിതം മാറി. ഇപ്പോള്‍ സിനിമയാണ് എന്റെ റീഹാബ്. സിനിമയില്ലാതെ ഒരു ദിവസം പോലും ഇരിക്കുന്നില്ല. ചിലപ്പോള്‍ ഒരു വര്‍ഷം കഴിയുമ്ബോള്‍ ഇപ്പോള്‍ ചെയ്യുന്ന സിനിമകള്‍ നിര്‍ത്തി നല്ല സിനിമകള്‍ ചെയ്യുമായിരിക്കും എന്നും ധ്യാന്‍ പറഞ്ഞു.

Facebook Comments Box