സരിതയുടെ മൊഴിയിൽ ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതി ചേർത്തു , ഗണേഷിന്റെ പേര് ഒഴിവാക്കി: അഡ്വ. ഫെനി ബാലകൃഷ്ണൻ.
ആലപ്പുഴ : സോളാർ പീഠനക്കേസിലെ പ്രതി നൽകിയ മൊഴിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും , ജോസ് കെ മാണിയുടെയും പേരില്ലായിരുന്നു. എന്നാൽ ഗണേഷന്റെ പേര് ഒഴിവാക്കി മറ്റു രണ്ട് പേരുകൾ എഴുതിച്ചേർത്തത് കെ ബി ഗണേഷ് കുമാറിന്റെ സഹായികളുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നും , ഇരയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ പറഞ്ഞു. 21 പേജുള്ള കത്ത് താനാണ് ഗണേഷിന്റെ സഹായി ആയിരുന്ന പ്രദീപ് കോട്ടത്തലക്ക് കൈമാറിയതെന്നും ഫെനി ബാലകൃഷ്ണൻ വ്യക്തമാക്കി
ആദ്യത്തെ കത്തിൽ ഗണേഷിനെതിരെ പീഠനപരാതി ഉണ്ടായിരുന്നു , എന്നാൽ ആ ഭാഗം ഒഴിവാക്കി
4പേജുകളിലായി ഉമ്മൻ ചാണ്ടിയുടെയും , ജോസ് കെ മാണിയുടെയും പേര് എഴുതിച്ചേർക്കുകയായിരുന്നു. ഈ 4 പേജുള്ള കത്ത് കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രക്കിടയിൽ , ശരണ്യ മനോജ് തനിക്ക് കൈമാറിയെന്നും, പരാതിക്കാരിയുടെ വീട്ടിൽ വെച്ച് ഈ 4 പേജിലെ വിവരങ്ങൾക്കൂടി ഉൾപ്പെടുത്തി കത്ത് തിരുത്തിയെഴുതിയതിന് ശേഷമാണ് പത്രസമ്മേളനം നടത്തിയതെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി.