Kerala NewsNational News

മലയാളിയായ ബാങ്ക് മാനേജരെ മംഗളൂരുവില്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Keralanewz.com

മംഗളൂരു: നഗരത്തിലെ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ബാങ്ക് മാനേജരെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിയന്‍ ബാങ്ക് മുണ്ടക്കയം ബ്രാഞ്ചിലെ സീനിയര്‍ മാനേജരും തിരുവനന്തപുരം പേരൂര്‍ക്കട കോര്‍ഡിയല്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ ഗോപു ആര്‍.നായരെ (38) ആണ് മരിച്ച നിലയില്‍.
ബാങ്കിന്റെ യോഗത്തില്‍ പങ്കെടുക്കാനായി മംഗളൂരുവിലെത്തിയതായിരുന്നു ഗോപു.

ഞായറാഴ്ച രാവിലെ 11-ഓടെയാണ് ഗോപു ഫള്‍നീര്‍ റോഡിലെ മോത്തിമഹല്‍ ഹോട്ടലില്‍ റൂം എടുത്തത്. വൈകിട്ട് നാലോടെ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയതായി ഹോട്ടല്‍ ജീവനക്കാര്‍ കണ്ടു. നീന്തലിനിടെ അബോധാവസ്ഥയിലായതാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ നീന്തല്‍ക്കുളം വൃത്തിയാക്കുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

Facebook Comments Box