എ ആര്‍ റഹ്മാന്റെ കച്ചേരി; ഷോ അലമ്ബായതിന് ഉത്തരവാദി എ.ആര്‍ റഹ്‌മാൻ അല്ല: ഖുശ്ബു
ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്ബൻ പരാജയമായി സംഭവത്തില്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
റഹ്‌മാനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടി ഖുശ്ബു. വിവാദ സംഭവത്തില്‍ റഹ്‌മാനെ പഴി ചാരുന്നത് ശരിയല്ലെന്ന് അവര്‍ പറയുന്നു. ഷോ ഇത്രയും അലമ്ബാകാൻ കാരണം സംഘാടകര്‍ ആണെന്നും, അതിന്റെ പേരില്‍ നല്ലൊരു മനുഷ്യനായ റഹ്‌മാനെ കുറ്റം പറയുന്നത് ശരിയല്ലെന്നും ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സെപ്തംബര്‍ 10 ന് നടന്ന എ.ആര്‍ റഹ്മാന്റെ ചെന്നൈ സംഗീത പരിപാടിയില്‍ പങ്കെടുക്കാൻ ടിക്കറ്റെടുത്ത തന്റെ മകള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നും നടി പറയുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവാണ് ഇതിനെല്ലാം കാരണമെന്നും നടി ട്വീറ്റ് ചെയ്തു.
‘ആരാധകരെ നിരാശരാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്‌മാന്‍.
ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിക്കാത്തവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. വേദിയിലെത്താന്‍ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എ.ആര്‍ റഹ്‌മാനല്ല അതിന് ഉത്തരവാദി. മാനേജ്‌മെന്റിന്റെ പരാജയമാണ്. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്‌നേഹവും സമാധാനവും പടര്‍ത്തുന്ന വ്യക്തിയാണ് റഹ്‌മാന്‍. അദ്ദേഹത്തിനൊപ്പം നില്‍ക്കൂ’- ഖുശ്ബു കുറിച്ചു.
അതേസമയം, റഹ്‌മാനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും രംഗത്ത് വന്നിരുന്നു. മുൻ വര്‍ഷങ്ങളില്‍ മനുഷ്യര്‍ പ്രകൃതിദുരന്തങ്ങളിലും കോവിഡ് മഹാമാരിയിലും പകച്ചു നിന്നപ്പോള്‍ അവര്‍ക്കു കൈത്താങ്ങായി നിന്ന ആളാണ് റഹ്‌മാനെന്നും, അവര്‍ക്ക് വേണ്ടി
പണം കണ്ടെത്താൻ സംഗീതനിശ സംഘടിപ്പിച്ചിരുന്നുവെന്നും മക്കള്‍ ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍ പലരും തങ്ങളുടെ പിതാവിനെ തട്ടിപ്പുകാരനായാണ് കാണുന്നതെന്നും ഇതെല്ലാം തരംതാഴ്ന്ന പൊളിറ്റിക്സിന്റെ ഭാഗമാണെന്നും ഇരുവരും കുറ്റപ്പെടുത്തി.
‘2016ല്‍ ചെന്നൈ, മധുര, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ വച്ച് സംഗീതപരിപാടി സംഘടിപ്പിച്ചത് പ്രളയബാധിതരായവര്‍ക്ക് വേണ്ടി ആയിരുന്നു. 2018ല്‍ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു വിദേശത്ത് അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചത്. 2020ല്‍ കോവിഡ് കാലത്ത് നിരവധി കുടുംബങ്ങളെ ചേര്‍ത്തു പിടിച്ച് മാസങ്ങളോളും അവര്‍ക്കുവേണ്ടതെല്ലാം എത്തിച്ചുകൊടുത്തു. 2022ല്‍ അദ്ദേഹം ഒരു സംഗീതപരിപാടി നടത്തിയത് സാമ്ബത്തികമായി പിന്നോക്കം
നില്‍ക്കുന്ന സഹപ്രവര്‍ത്തകരെയും അവരുടെ കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടിയായിരുന്നു’, ഖദീജയും റഹീമയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.