ഇടതു വലതു മുന്നണികൾക്ക് ഭീഷണിയായി ഗണേഷ് കുമാർ . മന്ത്രി സഭയിൽ എത്തിയാൽ മന്ത്രിസഭയുടെ പ്രതിച്ഛായക്ക് കോട്ടംതട്ടും, ഉൾപ്പെടുത്തിയില്ലെങ്കിൽ പല നേതാക്കൾക്കും ഭീഷണിയാകും.
പത്തനാപുരം :വിവാദ ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ ഇരു മുന്നണികളിലും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിലും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല.
സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയില്‍ കെബി ഗണേഷ് കുമാറിനെതിരെ ശക്തമായ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യുഡിഎഫ് ഗണേഷിനെതിരെ രാഷ്ട്രീയമായ സമരം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങൾക്കെതിരെ വന്ന ആരോപണങ്ങൾ ഗണേഷിനെ ചാരി ഇടതുമുന്നണിയിലേക്ക് തിരിച്ചു വിടാനാണ് UDF ശ്രമിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതിച്ചേർത്തത് ഗണേഷ് ആണെന്നറിഞ്ഞതോടെ കേരളാ കോൺഗ്രസ് (എം) ഉം ഗണേശനെ മന്ത്രിയാക്കുന്നതിലുള്ള പ്രതിക്ഷേധം അറിയിച്ചിട്ടുണ്ട്.
എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് 19ന് മാര്‍ച്ച് നടത്തും.
ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. നിയമനടപടികള്‍ സാധ്യമാണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതേസമയം കൊട്ടാരക്കര കോടതിയില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അതിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിയമോപദേശം അടക്കം തേടി മുന്നോട്ട് പോകാന്‍ തീരുമാനം.
കെബി ഗണേഷ് കുമാര്‍ മന്ത്രിയാകാന്‍ പോകുന്നു എന്നറിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം യുഡിഎഫ് എടുത്തിരിക്കുന്നത്. സോളാര് കേസില്‍ കോണ്‍ഗ്രസിനുള്ളിലെ പോരാണ് ഉമ്മന്‍ ചാണ്ടിയെ കേസില്‍ അകപ്പെടുത്തിയതെന്ന ഭരണപക്ഷത്തിന്റെ വാദങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഈ പ്രതിഷേധം.
കേരള രാഷ്ട്രീയം വീണ്ടും സോളാറിൽ തിളക്കുമ്പോൾ ആരുടെയൊക്കെ തലകളാണ് തെറിക്കാൻ പോകുന്നതെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഇരു മുന്നണികളിൽ നിന്നും അതൃപ്തിയുടെ സ്വരങ്ങൾ ഉയർന്ന് കഴിഞ്ഞു.