National NewsPolitics

മാധ്യമപ്രവര്‍ത്തകരുടെ മുമ്പിൽ വെച്ച് മന്ത്രിയുടെ കഴുത്തിന് പിടിച്ച്‌ നിതീഷ് കുമാര്‍

Keralanewz.com

.പാട്ന: മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രി അശോക് ചൗധരിയുടെ കഴുത്തിന് പിടിക്കുന്ന രംഗമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തിങ്കളാഴ്ച മാധ്യമങ്ങളുടെ മുന്നില്‍വെച്ചു തന്നെയാണ് നിതീഷ് മന്ത്രിയുടെ കഴുത്തിന് പിടിക്കുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. വാക്സിൻ നല്‍കുന്ന ഒരു പുരോഹിതനും ഞങ്ങള്‍ക്കുണ്ട് എന്ന് പറഞ്ഞായിരുന്നു നിതീഷിന്റെ നീക്കം.

എന്തിനാണ് മന്ത്രിയുടെ കഴുത്തിന് പിടിച്ചതെന്ന കാര്യം വ്യക്തമല്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ നീക്കം മറ്റ് മന്ത്രിമാര്‍ക്കും അശോക് ചൗധരിയും മറ്റു മന്ത്രിമാരും ശബ്ദിക്കാനാകാതെ പകച്ചു നിന്നു പോയി.

Facebook Comments Box