National NewsPolitics

തമിഴ്‌നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി; ബിജെപി സഖ്യം ഉപേക്ഷിക്കാൻ എഐഎഡിഎംകെ

Keralanewz.com

ചെന്നൈ: ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് എഐഎഡിഎംകെ .

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ തുടര്‍ച്ചയായി തങ്ങളെ അപമാനിക്കുകയാണെന്നും ഇനി ഇത് സഹിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് എഐഎഡിഎംകെയുടെ തീരുമാനം. മുൻ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാന നേതാവുമായ അണ്ണാദുരൈയ്‌ക്കെതിരെയാണ് ആദ്യം അണ്ണാമലൈ സംസാരിച്ചത്.

ഇതിന് പിന്നാലെ എഐഎഡിഎംകെയുടെ നേതാവായിരുന്ന പി.വി.ഷണ്‍മുഖം മന്ത്രിയായിരുന്നപ്പോള്‍ വലിയ തട്ടിപ്പ് നടത്തിയെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.

ഇതോടെയാണ് എന്‍ഡിഎ സഖ്യം വിട്ടതായി എഐഎഡിഎംകെ അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഐഎഡിഎംകെയുടെ നിര്‍ണായക പ്രഖ്യാപനം

Facebook Comments Box