Kerala News

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാര്‍ അറസ്റ്റില്‍

Keralanewz.com

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.
150 പേരെ ചേര്‍ത്ത് വാട്‌സ്‌ആപ് ഗ്രൂപ്പ് ഉണ്ടാക്കി ആണ് ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഇടിഞ്ഞമലയില്‍ കറുകച്ചേരില്‍ ജെറിന്‍, സഹോദരന്‍ ജെബിന്‍ എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം പകവീട്ടാന്‍ ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നീ പ്രദേശങ്ങളിലെ 150ഓളം ആളുകളെ ചേര്‍ത്ത് വാട്‌സ്‌ആപ് ഗ്രൂപ് രൂപീകരിച്ച്‌ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സന്ദേശത്തോടെ അയക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

യുവാക്കള്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചശേഷം ഗ്രൂപ്പു തന്നെ ഡിലീറ്റ് ചെയ്തു. ജെറിന്റെ തൊഴിലാളിയായിരുന്ന അസം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Facebook Comments Box