CRIMEKerala NewsPolitics

ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Keralanewz.com

കൊല്ലം: സോളാര്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച്‌ നടത്തി.

കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.യുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌. പ്രതിഷേധ മാര്‍ച്ച്‌ യുഡിഎഫ് കണ്‍വീനര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പുതന്നെ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകര്‍ ശാന്തരായില്ല.

മാര്‍ച്ച്‌ തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തി വീശി. ആർക്കും കാര്യമായ പരിക്കില്ല.

Facebook Comments Box