Thu. May 16th, 2024

പ്രതിമാസം 80 ലക്ഷം വാടക; മുഖ്യമന്ത്രിക്ക് ‘പറക്കാന്‍’ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തി

By admin Sep 20, 2023
Keralanewz.com

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പൊലീസിനും ഉപയോഗത്തിനായി വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തി.
ഇരട്ട എന്‍ജിന്‍ ഹെലികോപ്ടറിന്‍റെ വാടക മാസം 80 ലക്ഷംരൂപയാണ്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ പരിശോധിച്ചു.

ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്ബനിയുടേതാണ് ഹെലികോപ്ടര്‍. മാസം 20 മണിക്കൂര്‍ പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക നിശ്ചയിച്ചിരിക്കുന്നത്. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.

മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനെന്നാണ് പറയാറെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും കോപ്ടര്‍ ഉപയോഗിക്കുക. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭായോഗത്തിെല തീരുമാനം അനുസരിച്ചാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്.

ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ആളെ തിരിച്ചറിഞ്ഞില്ല

കോവിഡ് പ്രതിസന്ധിക്കിടെ 2020ലായിരുന്നു സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു

Facebook Comments Box

By admin

Related Post