ഉരുള്‍പൊട്ടല്‍ : ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ
പാല: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എം എല്‍ എ നിര്‍ദ്ദേശിച്ചു.
ഉരുള്‍പൊട്ടല്‍ സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍, ആര്‍ ഡി ഒ, തഹസില്‍ദാര്‍ എന്നിവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം, പോലീസ്, ഫയര്‍ ആൻ്റ് റെസ്ക്യൂ സര്‍വ്വീസ് എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാൻ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവരുടെ നാശനഷ്ടത്തിൻ്റെ കണക്കെടുപ്പ് അടിയന്തിരമായി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെബാസ്റ്റ്യൻ അങ്ങാടി, താഹ തലനാട്, വിനോദ് വേരനാനി, ബേബി പൊതനക്കുന്നേല്‍ സെൻ തേക്കുംകാട്ടില്‍ തുടങ്ങിയവരും എം എല്‍ എ യോടൊപ്പം ഉണ്ടായിരുന്നു.