നയൻസ് എന്നാ സുമ്മാവാ;ബംഗ്ലാവുകള്‍, ആഡംബര കാറുകള്‍, പ്രൈവറ്റ് ജെറ്റ്, 138 കോടിയു ടെ ആസ്തി. കണ്ണു തള്ളി ആരാധകർ
ചെന്നൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് തെന്നിന്ത്യൻ താരം നയൻതാര. തെന്നിന്ത്യയും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ഈ സൂപ്പര്‍സ്റ്റാര്‍.
ജവാൻ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനൊപ്പം നയൻതാരയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ജവാനു വേണ്ടി 10 കോടി രൂപയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.
നയൻതാരയുടെ ലക്ഷ്വറി ജീവിതം, ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കള്‍, താരത്തിന്റെ ആസ്തി എന്നിവ എത്രയെന്നു നോക്കാം. 2003ലാണ് നയൻതാര തന്റെ കരിയര്‍ ആരംഭിച്ചത്. നയൻതാരയുടെ അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ഇന്ന് താരത്തിന് 183 കോടിയുടെ ആസ്തിയുണ്ടെന്നാണ് ജിക്യു റിപ്പോര്‍ട്ട്.
Magicbricks.com റിപ്പോര്‍ട്ടു ചെയ്യുന്നത് അനുസരിച്ച് ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലായി നയൻതാരയ്ക്ക് നിരവധി വീടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നയൻതാരയുടെ പൂര്‍വ്വിക വീട് കേരളത്തിലെ ഏറ്റവും ആഡംബര വസ്‌തുക്കളില്‍ ഒന്നാണ്. മറ്റ് രണ്ടെണ്ണം ഹൈദരാബാദിലെ ഏറ്റവും സമ്പന്നർ വസിക്കുന്ന ബഞ്ചാര ഹില്‍സിന്റെ പരിസരത്താണ്. ഭര്‍ത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം നയൻതാര താമസിക്കുന്ന ചെന്നൈയിലെ വിശാലവും ആഡംബരപൂര്‍ണ്ണവുമായ മാളികകള്‍ക്ക് 100 കോടി രൂപയിലധികം വിലവരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുംബൈയില്‍ സീ വ്യൂ ഉള്ളൊരു ഫ്ലാറ്റും നയൻതാര വാങ്ങിയിട്ടുണ്ട്.
പ്രൈവറ്റ് ജെറ്റ്
ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അനുസരിച്ച്, നയൻതാര കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ യാത്രാ ആവശ്യങ്ങള്‍ക്കായി ഒരു സ്വകാര്യ ജെറ്റ് വാങ്ങി. അല്ലു അര്‍ജുൻ, ചിരഞ്ജീവി, ജൂനിയര്‍ എൻടിആര്‍, രാം ചരണ്‍, അക്കിനേനി നാഗാര്‍ജുന എന്നിങ്ങനെ അപൂര്‍വ്വം താരങ്ങള്‍ക്കു മാത്രമേ ദക്ഷിണേന്ത്യയില്‍ സ്വകാര്യജെറ്റുകള്‍ ഉള്ളൂ.
വിലകൂടിയ നിരവധി ലക്ഷ്വറി കാറുകളുടെ ഉടമയാണ് നയൻതാര. BMW 5 S, ഒരു Mercedes GLS 350 D, ഒരു ഫോര്‍ഡ് എൻഡവര്‍, ഒരു BMW 7 സീരീസ്, ഒരു ഇന്നോവ ക്രിസ്റ്റ എന്നിവയും നയൻതാരയുടെ വാഹന ശേഖരത്തിലുണ്ട്.
നയൻതാരയും ജീവിതപങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേര്‍ന്ന് 201-ല്‍ റൗഡി പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനി ആരംഭിച്ചു. കൂഴങ്ങള്‍ (2021), നെട്രികണ്ണ് (2021), കാടകാത്തുവാക്കുള്ള രണ്ട് കാതല്‍ (2022) എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ റൗഡി പിക്ച്ചേഴ്സ് നിര്‍മ്മിച്ചവയാണ്. ഈ കമ്പനിയുടെ ആസ്തി ഏതാണ്ട് 500 കോടിയാണ്.
ലിപ് ബാം കമ്പനി
2019 ല്‍ ഡോക്ടര്‍ റെനിത രാജനൊപ്പം ചേര്‍ന്ന് നയൻതാര ‘ദ ലിപ് ബാം കമ്പനി’ ആരംഭിച്ചു, സ്വന്തമായി സ്കിൻ കെയര്‍ ബ്രാൻഡുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ് നയൻതാര. ദീപിക പദുകോണ്‍ ആണ് മറ്റൊരാള്‍. നയൻതാരയുടെ ലിപ് ബാം കമ്പനി 2021 മുതല്‍ ബിസിനസ്സ് ആരംഭിച്ചു. 100-ലധികം വ്യത്യസ്ത ലിപ് ബാമുകള്‍ ഈ കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്. അടുത്തിടെ, 9Skin എന്ന ബ്രാൻഡ് നെയിമില്‍ ചര്‍മ്മസംരക്ഷണ പ്രൊഡക്റ്റുകളും നയൻതാര വിപണിയിലെത്തിച്ചിരുന്നു. പ്രശസ്ത ടീ സെല്ലിംഗ് സ്നാക് സ്റ്റോര്‍ ബ്രാൻഡായ ‘ചായ് വാല’യിലും നയൻതാരയ്ക്ക് ഓഹരിയുണ്ട്.