Sun. May 19th, 2024

സില്‍ക്ക് സ്മിതയും രജനികാന്തും കടുത്ത പ്രണയത്തിലായിരുന്നു; സില്‍ക്ക് സ്മിതയുടെ ശരീരത്തില്‍ രജനികാന്ത് സിഗരറ്റ് ഉപയോഗിച്ച്‌ പാടുകള്‍ വരുത്തുമായിരുന്നു , ഒരു കാലത്ത് മലയാളിയുവാക്കളുടെ സ്വപ്ന സുന്ദരിയായിരുന്ന സില്‍ക്കിന്റെ ജീവിതം വീണ്ടും ചർച്ചയാകുന്നു.

By admin Sep 24, 2023
Keralanewz.com

ചെന്നൈ:ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു . പല നിർമ്മാതാക്കളും നഷ്ടത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറിയത് സ്മിതയുടെ മേനിയഴക് പ്രദർശിപ്പിച്ചാണ് .

വിവിധ തെന്നിന്ത്യൻ ഭാഷകളിലായി 450 ല്‍ പരം ചലചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. അക്കാലത്തെ എല്ലാ പ്രമുഖ നടൻമാരുടെ സിനിമയിലും ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായിരുന്നു സിൽക്ക് .എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും , ആരാധക വൃന്ദവും ഞെട്ടലോടെയാണ് സ്വീകരിച്ചത്.

ഇന്നും സില്‍ക്കിന്റെ ആകസ്മിക നിര്യാണത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ മാത്രം ബാക്കിയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ സില്‍ക്കിന്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. വിടര്‍ന്ന കണ്ണുകള്‍, ആകര്‍ഷകമായ ചിരി, ജ്വലിക്കുന്ന സൗന്ദര്യം… ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ സില്‍ക്ക് സ്മിതയെ ഇന്നും വര്‍ണിക്കാന്‍ വാക്കുകളില്ല. സില്‍ക്ക് സ്മിതയുടെ പോസ്റ്ററുകള്‍ കണ്ടാല്‍ തമിഴ്‌നാട്ടില്‍ ഒരുകാലത്ത് തിയറ്ററുകള്‍ നിറയുന്ന കാലമുണ്ടായിരുന്നു.

ലാസ്യ ഭാവത്തോടെ ഗാനരംഗത്തില്‍ സില്‍ക്ക് ചുവടുകള്‍വെക്കുന്നത് അന്നത്തെ ആരാധകരെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവള്‍ക്കായി സൂപ്പര്‍ താരങ്ങള്‍വരെ കാത്തിരുന്നു. നായികയായും ഗ്ലാമറസ് താരമായും നിറഞ്ഞു നിന്ന സില്‍ക്കിന്റെ പെട്ടന്നുള്ള മരണ വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ മരണത്തിലും മരണത്തിനു ശേഷവും നീതി നിഷേധിക്കപ്പെട്ടു എന്നുള്ളതാണ് പരമാര്‍ത്ഥം…

ലോകത്തിനു മുമ്പില്‍ വശ്യമായപുഞ്ചിരി പൊഴിക്കുമ്പോഴും , വലിയ ദുഃഖങ്ങള്‍ ഉള്ളിലൊളിപ്പിക്കുന്നതായിരുന്നു എക്കാലത്തും സില്‍ക്കിന്റെ ജീവിതം. പല പ്രമുഖരം അവരെ ചൂഷണം ചെയ്തു.. അതില്‍ നിന്നെല്ലാമുള്ള അവളുടെ രക്ഷപെടലായിരുന്നു സ്വയം വരിച്ച മരണം. ആത്മഹത്യക്ക് കാരണം എന്തെന്ന് സംബന്ധിച്ച്‌ പല അഭ്യൂഹങ്ങളും ഉയര്‍ന്നു. ചിലര്‍ നടി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന് പറഞ്ഞപ്പോള്‍ മറ്റൊരു കൂട്ടര്‍ ഈ വാദത്തെ എതിര്‍ത്തു.

സ്വയം ജീവനൊടുക്കാന്‍ മാത്രം എന്ത് പ്രശ്‌നമാണ് സില്‍ക്ക് അനുഭവിച്ചിരുന്നത് എന്ന് ഇനിയും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബോള്‍ഡ് നടി എന്നാണ് സില്‍ക്ക് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. തെന്നിന്ത്യയില്‍ ജനപ്രീതിയുടെ കാര്യത്തില്‍ രജനികാന്ത്, കമല്‍ഹാസന്‍ പോലുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് സില്‍ക്ക് സ്മിത മത്സരിച്ചത്. ഒട്ടനവധി ഗോസിപ്പുകള്‍ നടിയുടെ പേരില്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടത് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തുമായി നടി പ്രണയത്തിലായിരുന്നുവെന്നതാണ്.

80കളില്‍ കമല്‍ഹാസനൊപ്പം സിനിമകള്‍ ചെയ്ത ശേഷമാണ് സില്‍ക്ക് സ്മിത പ്രശസ്തയായത്. ഗ്ലാമറസ് വേഷങ്ങള്‍ മനോഹരമാക്കാന്‍ അന്ന് സില്‍ക്കിനോളം പോന്ന ഒരു നടിയും ഉണ്ടായിരുന്നില്ല. രജിനികാന്തും സില്‍ക്കും 1983ല്‍ പുറത്തിറങ്ങിയ ജീത് ഹമാരി ഹുയി, 1983ല്‍ പുറത്തിറങ്ങിയ തങ്ക മകന്‍, പായും പുലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഈ ചിത്രങ്ങളിലെ സില്‍ക്കിന്റെ ഗ്ലാമറസ് നൃത്തച്ചുവടുകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇരുവരും ഒരുമിച്ച്‌ സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് രജിനിയും സില്‍ക്കും പ്രണയത്തിലാണെന്ന് പ്രചരിച്ച്‌ തുടങ്ങിയത്. മാത്രമല്ല സില്‍ക്ക് സ്മിതയുടെ ശരീരത്തില്‍ രജനികാന്ത് സിഗരറ്റ് ഉപയോഗിച്ച്‌ പാടുകള്‍ സൃഷ്ടിച്ചതായും അക്കാലത്ത് കഥകള്‍ പ്രചരിക്കുകയും അതിന്റെ പേരില്‍ സിനിമാ സെറ്റുകളില്‍ വലിയ ചര്‍ച്ചകള്‍ അക്കാലത്ത് നടക്കുകയും ചെയ്തിരുന്നു. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്നത് ഇന്നും വ്യക്തമല്ല.

സില്‍ക്ക് സ്മിതയ്ക്ക് സിനിമയിലെത്തിയതോടെ പ്രശസ്തിയും സമ്പത്തും ലഭിച്ചെങ്കിലും ജീവിതത്തില്‍ സമാധാനം ഉണ്ടായിരുന്നില്ല. എപ്പോഴും വിഷാദം നിറഞ്ഞ മുഖത്തോടെയാണ് സില്‍ക്കിനെ സഹപ്രവര്‍ത്തകര്‍ കണ്ടിട്ടുള്ളത്. മലയാളത്തില്‍ സ്ഫടികമാണ് സില്‍ക്ക് അഭിനയിച്ച്‌ ഏറ്റവും കൂടുതല്‍ ഹിറ്റായ സിനിമ. സ്ഫടികത്തില്‍ അഭിനയിച്ച്‌ വൈകാതെയാണ് നടി ആത്മഹത്യ ചെയ്തത്.

പതിനാലാം വയസില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ആ ബന്ധം നീണ്ടുപോയില്ല. 1979 ഇത് മലയാളിയായ ആന്റണി ഇസ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊമ്പതാം വയസില്‍ വിജയലക്ഷ്മി സിനിമയില്‍ എത്തിയത്. വിദ്യാഭ്യാസം കുറവായിരിന്നിട്ടുപോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവര്‍ത്തകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.

സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു സില്‍ക്കിന്റേത്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. അത് ഇന്നും ദുരൂഹമായി തുടരുന്നു.

Facebook Comments Box

By admin

Related Post