FilmsKerala News

പ്രശസ്ത സിനിമാ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു.

Keralanewz.com

എറണാകുളം : പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 78 വയസ്സായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, സ്വപ്നാടനം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയവയാണ് കെജി ജോര്‍ജിന്റെ പ്രശസ്ത സിനിമകള്‍.1946 ല്‍ തിരുവല്ലയിലാണ് അദ്ദേഹം ജനിച്ചത്. ജോര്‍ജ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചു.രാമുകാര്യാട്ടിന്റെ മായ എന്ന സിനിമയില്‍ സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്.

Facebook Comments Box