ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും താൻ മാത്രം മതിയെന്ന് ചാണ്ടി ഉമ്മൻ. അച്ചു ഉമ്മനെ രാഷ്ട്രീയത്തിൽ ഇറക്കാൻ ഉള്ള തിരുവഞ്ചൂരിനെതിരെ ചാണ്ടി ഉമ്മൻ. എ ഗ്രൂപ്പ് ശക്തമാക്കി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായി ചാണ്ടി.
കോട്ടയം : അച്ചു ഉമ്മനെ രാഷ്ട്രീയത്തിൽ ഇറക്കുമെന്നുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന അനവസരത്തിൽ ഉള്ളതെന്നും, തങ്ങളുടെ കുടുംബത്തിൽ ആവശ്യമില്ലാത്ത കുത്തി തിരിപ്പിനു ശ്രമിച്ചാൽ തിരിച്ചടി ഉണ്ടാവുമെന്നും കെപിസിസി നേതൃത്വത്തെ അറിയിക്കാൻ ചാണ്ടി ഉമ്മൻ തയ്യാറാവുന്നു. തന്റെ പിതാവിന്റെ നയം അനുസരിച്ചു കുടുംബത്തിൽ നിന്നും ഒരാൾ മാത്രമേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പാടുള്ളൂ എന്നാണ്. അതാണ് ഞങ്ങൾ പിന്തുടരുന്നത്. അനവസരത്തിൽ ഉള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ പ്രസ്താവന എന്തു കൊണ്ടാണ് എന്ന് മനസിലായിട്ടില്ല. ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുമെന്നും ഞങ്ങളുടെ പ്രധിനിധി ഈ വിഷയത്തിൽ റിപ്പോർട്ട് ചെയുന്നു.
എന്നാൽ ചാണ്ടി ഉമ്മൻ എ ഗ്രൂപ്പിൽ നേതൃത്വം ഏറ്റെടുക്കാൻ ഉള്ള ശ്രമം ആണ്. നിലവിൽ ബെന്നി ബെഹനാൻ ആണ് ഗ്രൂപ്പ് മാനേജർ. എ കെ ആന്റണി യുടെ ആശീർ വാദത്തോട് കൂടി ചാണ്ടി ഉമ്മൻ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു. മുൻ കോൺഗ്രസ്സ് എം എൽ എ, കെസി ജോസഫ്, ബെന്നി ബഹനാൻ എന്നിവരും കൂടെയുണ്ട്. മുതിർന്ന എംപി ടി എൻ പ്രതാപൻ, ടി സിദ്ദിഖ്, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഉമാ ഷേണായി തോമസ്, ഡീൻ കുര്യാക്കോസ്, റോജി ജോൺ തുടങ്ങിയവരും എ ഗ്രൂപ്പിനെ അനുകൂലിക്കുന്നവർ ആണ്.
ഐ ഗ്രൂപ്പ് ആണെങ്കിൽ നിലവിൽ ഏകോപനം ഇല്ലാത്ത പ്രവർത്തനം ആണ്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിൽ നിന്നാണ്. എങ്കിലും ഇവർ തമ്മിൽ ഒരു ചേർച്ചയുമില്ല. കെസി വേണുഗോപാൽ, കെ മുരളിധരൻ, രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, ഹൈബി ഈഡൻ തുടങ്ങിയ നേതാക്കൾ ആണ് പഴയ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്നത്. എങ്കിലും ഇവർ ഒറ്റകെട്ടായല്ല പ്രവർത്തനം.
പക്ഷേ എ ഗ്രൂപ്പ് നേതാക്കളെ അവസരം കിട്ടുമ്പോ ഐ ഗ്രൂപ്പ് ഒറ്റകെട്ടായി താഴ്ത്തി കെട്ടുന്നു എന്ന ആക്ഷേപം ആണ് എ ഗ്രൂപ്പിൽ ഉള്ളത്. ആയതിനാൽ പുതു നേതൃത്വം എ ഗ്രൂപ്പിനെ ഊർജിതമാക്കണം എന്നാണ് പൊതു അഭിപ്രായം. നിയമസഭയിൽ, എ ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി നീങ്ങുമെന്നും അറിയുവാൻ സാധിക്കുന്നു. എന്നാൽ തിരുവഞ്ചൂർ അടക്കമുള്ള സീനിയർ നേതാക്കൾ ചാണ്ടി ഉമ്മന്റെ നേതൃത്തം അംഗീകരിച്ചു മുന്നോട്ട് പോകുമോ എന്നതാണ് പ്രശ്നം.