Sun. Apr 28th, 2024

കാലിയായ മദ്യക്കുപ്പികൾ കൂട്ടത്തോടെ പൊതുസ്ഥലത്ത് തള്ളിയ കാത്തോലിക്കാ പുരോഹിതനെ നാട്ടുകാർ പിടികൂടി

By admin Mar 9, 2020
Keralanewz.com

കൊച്ചി : ഉപയോഗിച്ച ശേഷം കാലിയായ  മദ്യക്കുപ്പികൾ കൂട്ടത്തോടെ പൊതുസ്ഥലത്ത് തള്ളിയ കാത്തോലിക്കാ പുരോഹിതനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു. അങ്കമാലിക്കടുത്തുള്ള എറണാകുളം അതിരൂപതയിലെ മുതിർന്ന വൈദിനേ ആണ് ചാ ക്കിൽ കെട്ടിയ മദ്യക്കുപ്പികൾ റോഡരികിൽ തള്ളുന്നതിനിടയിൽ നാട്ടുകാർ കയ്യോടെ പിടികൂടിയത്. വൈകിട്ട് നടക്കാനിറങ്ങിയ പ്രദേശവാസിയായ അഭിഭാഷകനടങ്ങുന്ന സംഘം ചാക്കുകെട്ടുകൾ വഴിയിൽ തള്ളുന്നത് കണ്ട് വയോധികനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കക്ഷി അടുത്തുള്ള പള്ളിയിലെ വികാരിയച്ചനാണെന്നുള്ള കാര്യം പുറത്തറിയുന്നത്. ഇതിനിടയിൽ ചാക്കിലുള്ളത് മാലിന്യമാണെന്ന് കരുതി  വൈദികനോട് കായികമായി പെരുമാറിയ ചില യുവാക്കൾ പിടിയിലുള്ളത്  പുരോഹിതനാണെന്നറിഞ്ഞപ്പോൾ ഉടൻ സ്ഥലം കാലിയാക്കി. തുടർന്ന് മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിന്മേൽ വൈദികനെ ചാക്കുകെട്ടുകളുമായി തിരികെ അയക്കുകയായിരുന്നു. വിവാഹിതയായ ഇതേ പള്ളിയിലെ തന്നെ കൊച്ചച്ചനായിരുന്നു അതിരൂപത ഒരു മാസം മുൻപ് സസ്‌പെൻഡ് ചെയ്ത ഫാ പ്രിൻസ് തൈക്കൂട്ടത്തിൽ.

Facebook Comments Box

By admin

Related Post