International News

മേഘങ്ങളില്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍; സ്ഥിരീകരിച്ച്‌ ജപ്പാൻ ഗവേഷകര്‍

Keralanewz.com

മേഘങ്ങളില്‍ പ്ലാസ്റ്റിക്‌ കണങ്ങളായ മൈക്രോപ്ലാസ്റ്റിക്‌ ഉണ്ടെന്ന്‌ സ്ഥിരീകരിച്ച്‌ ജപ്പാനിലെ ഗവേഷകര്‍. എണ്‍വയോണ്‍മെന്റല്‍ കെമിസ്‌ട്രി ലെറ്റേഴ്‌സ്‌ എന്ന ജേര്‍ണലിലാണ്‌ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്‌.
എന്നാല്‍, ഇവ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന്‌ പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല.
വ്യാവസായിക മലിനജലം, തുണിത്തരങ്ങള്‍, സിന്തറ്റിക് കാര്‍ ടയറുകള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍, മറ്റു സ്രോതസ്സുകള്‍ എന്നിവയില്‍നിന്ന് വരുന്ന അഞ്ച്‌ മില്ലിമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളാണ്‌ മൈക്രോപ്ലാസ്റ്റിക്‌സ്‌. വസേഡ സര്‍വകലാശാലയിലെ ഹിരോഷി ഒക്കോച്ചിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഫ്യുജി, ഒയാമ പര്‍വതങ്ങളില്‍നിന്ന് മൂടല്‍മഞ്ഞിലെ വെള്ളം ശേഖരിച്ചായിരുന്നു പഠനം. 7.1 മുതല്‍ 94.6 മൈക്രോമീറ്റര്‍വരെ വലുപ്പമുള്ള ഒമ്ബത് വ്യത്യസ്ത തരം പോളിമറുകളും ഒരുതരം റബറും മേഘത്തിലെ മൈക്രോപ്ലാസ്റ്റിക്കില്‍ സംഘം കണ്ടെത്തി.

Facebook Comments Box