Mon. May 20th, 2024

2000 രൂപ കയ്യിലുണ്ടോ? എങ്കില്‍ മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഇന്ന്

By admin Sep 30, 2023
Keralanewz.com

2000 രൂപ കറൻസി മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഇന്ന്. ബാങ്കുകളില്‍ നിന്നും 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാൻ സാധിക്കും.
ഒരാള്‍ക്ക് ഒരു സമയം പരമാവധി പത്ത് നോട്ടുകളാണ് മാറ്റി വാങ്ങാൻ സാധിക്കുക. മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. 2016 ലെ നോട്ടുനിരോധനത്തിനു പിന്നാലെ അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ മെയ് 19 ന് ആര്‍ബിഐ തിരിച്ചുവിളിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ മാറാൻ നാലുമാസത്തെ സമയവും അനുവദിച്ചു. ആ നാല് മാസത്തെ സമയമാണ് ഇന്ന് അവസാനിക്കുന്നത്.
500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയതെന്നും ആ ആവശ്യം കഴിഞ്ഞെന്നുമാണ് 2000 രൂപാ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും അവകാശപ്പെട്ടത്. 2018-19 ല്‍ തന്നെ 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിരുന്നു. ഉപയോഗം കഴിഞ്ഞു എന്നതിനെക്കാള്‍ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനും അറിയിച്ചിരുന്നു. നിയമവിരുദ്ധ ഇടപാടുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ കാര്യമായ തോതില്‍ ഉപയോഗിക്കപ്പെടുന്നതായും ധനകാര്യമന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്. പൂഴ്ത്തിവച്ചിരിക്കുന്നതും ഇടപാടുകള്‍ക്ക് ഉപയോഗിക്കാത്തതുമായ നോട്ടുകള്‍ ഇതോടെ പുറത്തുവരുമെന്നാണു ധനകാര്യമന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

Facebook Comments Box

By admin

Related Post