Mon. May 20th, 2024

ഫ്രീസറില്‍ പുഴുവരിക്കുന്ന മലിനജലം, ദുര്‍ഗന്ധം; കൊല്ലത്ത് ഇറച്ചി വ്യാപാര സ്ഥാപനം പൂട്ടിച്ചു

By admin Sep 30, 2023
Keralanewz.com

കൊല്ലം: ചാത്തന്നൂരില്‍ നഗരത്തിലേക്ക് ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പ് അധികൃതര്‍ ചേര്‍ന്ന് പൂട്ടിച്ചു.
ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്രോസണ്ഡ പുഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് പൂട്ടിയത്. മതിയായ ശീതീകരണ സംവിധാനമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന കണ്ടതിനെ തുടര്‍ന്നാണ് നടപടി.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് സര്‍വെക്കിടെയാണ് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ട് സ്ഥാപനം പരിശോധിച്ചത്. പരിശോധനയില്‍ രൂക്ഷമായ ഗന്ധം പരത്തുന്ന അവസ്ഥയില്‍ കോഴിയിറച്ചി സൂക്ഷിരുന്നത് കണ്ടെത്തി. രണ്ടായിരം കിലോയോളം ഇറച്ചി പന്ത്രണ്ടോളം ഫ്രീസറുകളിലാണ് സൂക്ഷിച്ചിരുന്നത്.

പായ്റ്ററുകളിലാണ് ഇവ ഫ്രീസറില്‍ സൂക്ഷിച്ചത്. ഫ്രീസറില്‍ അതിരൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടത്. ഒരു ഫ്രീസറില്‍ പുഴുവരിക്കുന്ന നിലയില്‍ മലിനജലം കെട്ടിക്കിടന്നിരുന്നു.ഒരു വര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് മാത്രമാണ് ഉള്ളതെന്നും ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയവയുടെ രേഖകളില്ലെന്നും അധികൃതര്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post