Travel

ട്രെയിൻ സമയത്തില്‍ ‍ഇന്നു മുതല്‍ മാറ്റം; റെയില്‍വേ

Keralanewz.com

പാലക്കാട്: കേരളത്തില്‍ സര്‍വീസ് നടത്തുന്നതുള്‍പ്പടെയുള്ള ട്രെയിനുകളുടെ സമയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു
ചെന്നൈ- മംഗളൂരു വെസ്റ്റ് കോസ്റ്റ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിലാണ് ഇന്നു മുതല്‍ മാറ്റം.

കന്യാകുമാരി-ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്റെ സമയം കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയില്‍ മാറും. ഇടയ്‌ക്കുള്ള സ്റ്റേഷനുകളില്‍ 15-30 മിനിറ്റ് നേരത്തേ എത്തും. പുണെ-കന്യാകുമാരി ജയന്തി ജനത, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മധുര-തിരുവനന്തപുരം അമൃത തുടങ്ങിയവ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്.

നാഷനല്‍ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ഇന്നു മുതല്‍ ലഭ്യമാകും.

Facebook Comments Box