National News

വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്തവരടക്കം മൂന്ന് പേര്‍ പിടിയില്‍

Keralanewz.com

മുംബൈ: പൊതുവിടത്തില്‍ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി.

മുംബൈ സബ്‌അര്‍ബൻ വിഘ്റോളിയിലെ വനിത കോണ്‍സ്റ്റബിള്‍ ആണ് പീഡനത്തിന് ഇരയായത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവാക്കളും കൗമാരക്കാരും വനിതാ കോണ്‍സ്റ്റബിളിന്റെ ദേഹത്ത് അപമാര്യാദയായ രീതിയില്‍ സ്പര്‍ശിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ രണ്ട് യുവതികള്‍ ഇടപെടുകയായിരുന്നു. ഇരുവരും എത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

പിന്നാലെ ഉദ്യോഗസ്ഥ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മൂന്ന് പേരെ പിടികൂടുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി മുംബൈ പൊലീസ് ആറ് സംഘങ്ങള്‍ രൂപീകരിച്ചതായും തെരച്ചില്‍ തുടരുന്നതായും പൊലീസ് വ്യക്തമാക്കി.

Facebook Comments Box