Kerala News

അസുഖം ഭേദമാക്കാന്‍ പൂജയുടെ മറവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മന്ത്രവാദി അറസ്റ്റില്‍

Keralanewz.com

തിരുവനന്തപുരം: കുഴിത്തറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍.മണലോട സ്വദേശി ശേഖറാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സേ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കുന്നതിന് പൂജ നടത്തിയ പ്രതി വിദ്യാര്‍ഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇന്നലെ വയറുവേദന എടുത്ത വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിയാണ് എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ അടുത്താണ് കുട്ടി പ്രതിയെകുറിച്ചുള്ള വിവരങ്ങല്‍ പങ്കുവെച്ചത്. മാര്‍ത്താണ്ഡം വനിതാ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Facebook Comments Box