അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; യുവാവ് കസ്റ്റഡിയില്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി: എറണാകുളം നായരമ്ബലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. പതിനെട്ടുകാരനായ അതുലാണ് മരിച്ചത്.

കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ സിന്ധു ഇന്നലെ മരിച്ചിരുന്നു. സിന്ധുവിന്റെയും അതുലിന്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

സമീപവാസിയായ ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും, ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മരിക്കുന്നതിന് തൊട്ടുമുന്‍പ് സിന്ധു സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. സിന്ധു യുവാവിന്റെ പേര് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.

ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സിന്ധുവിനെയും മകനെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് ശല്യപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ശല്യം കൂടിയപ്പോള്‍ സിന്ധു കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •