അട്ടപ്പാടിയിലേക്ക് മദ്യം ഒഴുകുന്നു; ഈ വര്‍ഷം പിടികൂടിയത് 39000 ലിറ്റര്‍ വാഷ്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  

മദ്യ നിരോധിത മേഖലയായിട്ടും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സുലഭമായി മദ്യം എത്തുന്നു. മദ്യം ഊരുകളില്‍ എത്തിക്കാന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

39,500 ലിറ്റര്‍ വാഷാണ് ഈ വര്‍ഷം എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്.

സമ്ബൂര്‍ണ്ണ മദ്യനിരോധനം ഉള്ള പ്രദേശത്താണ് ഈ വിധം മദ്യം ഒഴുകുന്നത്. ഊരുകളില്‍ അനധികൃതമായി മദ്യം എത്തിക്കാന്‍ നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആനക്കട്ടി അതിര്‍ത്തിക്കപ്പുറത്ത് തമിഴ്നാട്ടിലെത്തി ബിവറേജില്‍ നിന്നും , ബാറില്‍ നിന്നും മദ്യം കഴിക്കുന്നവരും അനവധിയാണ്. ചാരായംവാറ്റും , പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും വ്യാപകമാണ്. 215 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യവും , 60 ലിറ്റര്‍ ചാരയവും പിടികൂടി. 165 കഞ്ചാവ് ചെടികള്‍ ഈ വര്‍ഷം നശിപ്പിച്ചു.

അതിര്‍ത്തിയില്‍ എക്സൈസ് ചെക്ക്പോസ്റ്റ് ഉണ്ടെങ്കിലും ഊട് വഴികളിലൂടെയാണ് മദ്യം ഊരുകളില്‍ എത്തിക്കുന്നത്. അട്ടപാടിയിലെ ജനമൈത്രി എക്സൈസ് സ്റ്റേഷന്‍ വഴി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുനതായി എക്സെസ് ഉദ്യോഗസ്ഥര്‍ പറയുന്നു.


Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •