Sat. May 4th, 2024

മരച്ചീനിയില്‍ നിന്ന് മാത്രമല്ല ധാന്യങ്ങളില്‍ നിന്നും പഴവര്‍ഗങ്ങളില്‍ നിന്നും മദ്യവും വൈനുമുണ്ടാക്കും: എം വി ഗോവിന്ദന്‍

By admin Mar 13, 2022 #bevarage #liquor #tapicoa
Keralanewz.com

തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യമുണ്ടാക്കിയാല്‍ അത് കര്‍ഷകര്‍ക്ക് വലിയ സഹായമാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍.

പദ്ധതി ഫലപ്രദമായി നടപ്പാക്കാനായാല്‍ കൃഷി വിപുലീകരിക്കുന്നതിനുള്‍പ്പെടെ കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും ധാന്യങ്ങളല്ലാതെ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

‘വൈനും വീര്യം കുറഞ്ഞ മദ്യവുമെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഇതിന് പ്രത്യേക നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. ആല്‍ക്കഹോള്‍ അംശം 29 ശതമാനത്തില്‍ താഴെയുള്ള ഉല്‍പ്പന്നങ്ങള്‍ സാധാരണ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാനാകും. ഇത്തരം ഉല്‍പ്പന്നങ്ങളിലൂടെ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയും’, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഈ പദ്ധതി ഫലപ്രദമാണെന്നും, മദ്യത്തിനൊപ്പം ബയോ ഗ്യാസും ഇതുവഴി നിര്‍മ്മിക്കാമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post