International News

യുവതിയെ കെട്ടിപ്പിടിച്ചും തഴുകിയും മണത്തും കാട്ടുകരടി, അങ്ങനങ്ങ് പോയാലോ സെല്‍ഫിയെടുക്കട്ടെയെന്ന് യുവതിയും; വൈറലായി വീഡിയോ

Keralanewz.com

കാട്ടിലൂടെ നടക്കുമ്ബോള്‍ കരടി അടുത്തെത്തിയപ്പോള്‍ രക്ഷപ്പെടാനായി ശ്വാസം അടക്കിപ്പിടിച്ച്‌ മരിച്ചതുംപാലെ അനക്കമില്ലാതെ കിടക്കുകയും കരടി അടുത്തെത്തി മണം പിടിച്ച്‌ സ്ഥലത്ത് നിന്ന് പോയതുമായ കഥ നമ്മള്‍ കേട്ടിട്ടുണ്ട്.
എന്നാല്‍, ഭയത്തിനിടയിലും കരടിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മെക്‌സിക്കോയിലെ ചിപിന്‍ക്യു ഇക്കോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. മൂന്ന് യുവതികള്‍ പാര്‍ക്കിലൂടെ നടന്നു പോകുമ്ബോള്‍ ഒരു കറുത്ത വലിയ കരടി ഇവരുടെ സമീപത്തേക്ക് നടന്നു വരികയും യുവതികള്‍ ആദ്യം ഭയന്ന് പരിഭ്രമിക്കുകയും നിശ്ചലമായി നില്‍ക്കുകയുമാണ്.

മൂന്നു പേരും അനങ്ങാതെ നില്‍ക്കുമ്ബോള്‍ കരടി അടിമുടി ഒരു യുവതിയുടെ നേരെ ഉയര്‍ന്നുനിന്ന് ശരീരത്ത് കെട്ടിപ്പിടിക്കുകയും ദേഹത്ത് തഴുകുകയും മണം പിടിക്കുകയുമാണ്. കുറേ നേരം കരടി ഇത് തുടരുന്നുണ്ട്.

മറ്റു രണ്ടു യുവതികളും ഭയന്നു നില്‍ക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. എന്നാല്‍, ഇതിനിടെ യുവതി കരടിയുമായി സെല്‍ഫിയെടുക്കുകയുമാണ്. കുറേ നേരത്തിനുശേഷം കരടി യുവതിയെ വിട്ട് മുന്നോട്ട് നടന്നു പോകുകയും യുവതി പിന്നിലോട്ട് ഓടി മാറുകയുമാണ്.

Facebook Comments Box