Fri. May 3rd, 2024

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കെപിസിസി. കെപിസിസി പ്രസിഡന്റ്‌ മത്സരിച്ചേക്കില്ല. അത് പോലെ തന്നെ 3 തവണ ജയിച്ചവർ മാറി നിക്കണം എന്ന കർശന നിയമം കൊണ്ടുവന്നേക്കും. ഒഴിവു ശശി തരൂരിന് മാത്രം.

By admin Oct 3, 2023 #k sudhakaran #kpcc
Keralanewz.com

തിരുവനന്തപുരം : 20 ലോക്സഭാ സീറ്റുകളിലും യു ഡീ എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതിനപ്പുറം മറ്റൊന്നും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനു മുന്നിൽ ഇല്ല . രാഹുൽ ഗാന്ധിയുടെ ഉറച്ച പിന്തുണയോടെ ചില ഉറച്ച തീരുമാനങ്ങൾ ആണ് പാർട്ടി കേരളത്തിൽ എടുക്കുന്നത്. 3 വട്ടം എംപി ആയവർക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകില്ല എന്നതാണ് പാർട്ടി എടുക്കുന്ന ഏറ്റവും മികച്ച തീരുമാനം. എന്നാൽ അവയിൽ ഒഴിവ് നൽകുന്നത് ശശി തരൂരിന് മാത്രം ആണ്. ഒരു വട്ടം കൂടി അദ്ദേഹം മത്സരിക്കും.

നിലവിൽ കണ്ണൂർ എംപി ആയ കെ സുധാകരൻ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കും. സുധാകരന് പകരം കണ്ണൂർ സീറ്റിൽ മത്സരിക്കുക കെ മുരളീധരൻ ആയിരിക്കും. കാരണം വടകര സീറ്റ്‌, മുസ്ലിം ലീഗിന് വിട്ട് നൽകാൻ സാധ്യത ഏറുകയാണ്.

കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എംകെ രാഘവൻ, ടി എൻ പ്രതാപൻ എന്നിവർക്ക് സീറ്റ്‌ നൽകിയേക്കില്ല. കോഴിക്കോട് സീറ്റിൽ, ഷാഫി പറമ്പിൽ ആവും മത്സരിക്കുക എന്നറിയാൻ സാധിക്കുന്നു. വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നില്ല എങ്കിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആവും മത്സരിക്കുക.

കാസർഗോഡ് സീറ്റിൽ, രാജ് മോഹൻ ഉണ്ണിത്താൻ വീണ്ടും മത്സരിക്കും. വടകര സീറ്റ് മുസ്ലിം ലീഗ് ആണ് മത്സരിക്കുന്നത് എങ്കിൽ, പി കെ ഫിറോസ് ആവും സ്ഥാനാർത്ഥി.

പാലക്കാട്‌ ശ്രീകണ്ഠനും, ആലത്തൂർ സീറ്റിൽ, രമ്യ ഹരിദാസ്, ചാലക്കുടി യിൽ ബെന്നി ബഹനാൻ, തൃശൂർ സീറ്റിൽ പദ്മജ വേണുഗോപാൽ, എറണാകുളം സീറ്റിൽ ഹൈബി ഈഡൻ,ആലപ്പുഴ യിൽ ഷാനിമോൾ ഉസ്മാൻ, കോട്ടയം സീറ്റിൽ ചെറിയാൻ ഫിലിപ്പ് അല്ലെങ്കിൽ ജോസഫ് വാഴക്കൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, പത്തനംതിട്ട സീറ്റിൽ അച്ചു ഉമ്മൻ അല്ലെങ്കിൽ രാഹുൽ മാൻകൂട്ടത്തിൽ, ആറ്റിങ്ങൽ സീറ്റിൽ അടൂർ പ്രകാശും തിരുവനന്തപുരം സീറ്റിൽ ശശി തരൂരും മത്സരിക്കാൻ ആണ് സാധ്യത.

ഇതിൽ അച്ചു ഉമ്മന് സീറ്റ്‌ നൽകുന്ന കാര്യത്തിൽ, ചാണ്ടി ഉമ്മന് എതിർപ്പ് ഉള്ളത് കൊണ്ട് ചിലപ്പോൾ മറ്റൊരാൾ വരാനും സാധ്യത ഉണ്ട്. കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് സീറ്റ്‌ നൽകില്ല. ലോക്സഭാ സീറ്റിനുള്ള ശക്തി ആ പാർട്ടിക്ക് ഇല്ലെന്നാണ് കോൺഗ്രസ്സ് നിഗമനം. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ജോസഫ് വിഭാഗത്തിനു 20 ഇൽ താഴെ ആണ് പഞ്ചായത്ത്‌ മെംബേർസ് ഉള്ളത്. കോൺഗ്രസ്സ് മത്സരിക്കുന്ന സീറ്റ്‌ ആണ് കോട്ടയം. കോട്ടയം ഡിസിസി അടക്കം ജോസഫ് വിഭാഗത്തിന് എതിരായതിനാൽ സീറ്റ്‌ നൽകിയേക്കില്ല.

Facebook Comments Box

By admin

Related Post