Sun. Apr 28th, 2024

കേരള രാഷ്ട്രീയത്തിന്റെ നാൾവഴികൾ അറിയാത്തവരുടെ വൃഥാ വിലാപം; പി. ടി. ജോസ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരളാ കോൺഗ്രസ്സ് (എം)

By admin Jul 30, 2021 #news
Keralanewz.com

കേരള കോൺഗ്രസ്‌ (എം) ന് മന്ത്രിസഭയിൽ തുടരാൻ നാണമില്ലേ എന്ന് വിലപിക്കുന്ന പ്രതിപക്ഷ നേതാവും, കോൺഗ്രെസ്സുകാരും കേരള രാഷ്ട്രീയത്തിന്റെ നാൾവഴികൾ ഓർമിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ചരിത്രം അറിയാത്തവരുടെ വൃഥാ വിലാപമായി അത് ചരിത്രത്തിൽ രേഖപ്പെടുത്തും.       പണ്ഡിറ്റ് ജാവഹാർലാൽ നെഹ്‌റു “ചത്ത കുതിര” എന്ന് വിശേഷിപ്പിച്ച മുസ്ലീം ലീഗിനെ ചേർത്ത് മുന്നണി ഉണ്ടാക്കുകയും, മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തത് 1960 ൽ ആണ്.       ഇന്ദിരാഗാന്ധിയെ നഖ ശിഖാന്തം എതിർത്ത് പുതിയ കോൺഗ്രസ്‌ ഉണ്ടാക്കിയ എ. കെ. ആന്റണിയെ ഇന്ദിരാ കോൺഗ്രസിൽ ചേർക്കുകയും, മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും, ഇന്ദിരാ കോൺഗ്രസിന്റെ വർക്കിംഗ്‌ കമ്മിറ്റി മെമ്പറുമാക്കിയത് ഇത്രവേഗം കോൺഗ്രസുകാർ മറക്കാമോ?. കോൺഗ്രെസ്സാണ് മുഖ്യ ശത്രു എന്ന് പ്രഖ്യാപിക്കുകയും മുഖ്യശത്രുവിനെ തോല്പിക്കാൻ കേരളകോൺഗ്രസിനെയും, മുസ്‌ലിംലീഗിനെയും കൂട്ടി മുന്നണി രൂപീകരിക്കണമെന്ന് പറഞ്ഞ സി പി എമ്മിൽ നിന്ന് പുറത്തു വന്ന എം. വി. രാഘവനെ യു ഡി എഫിൽ ചേർക്കുകയും മന്ത്രിയാക്കുകയും ചെയ്തത് മറക്കാൻ കാലമായില്ലല്ലോ.

ഇന്ദിരാഗാന്ധിയെ മദാമ്മ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ്‌ വിട്ട്  D.I.C ഉണ്ടാക്കി പുറത്ത് പോയ ശ്രീ. കെ. കരുണകാരനെ വീണ്ടും തിരിച്ചു കോൺഗ്രസ്സ് (ഐ) ൽ ചേർത്തതും പ്രതിപക്ഷ നേതാവും കോൺഗ്രസുകാരും ഓർക്കുന്നത് നന്നായിരിക്കും .      അന്നൊന്നും കോൺഗ്രസുകാർക്ക് തോന്നാത്ത നാണം കേരള കോൺഗ്രസിനും‌ , ജോസ്. കെ. മാണിക്കും തോന്നണമെന്ന് പറയുന്ന പ്രതിപക്ഷനേതാവിന്റെയും, കോൺഗ്ര സുകാരുടെയും ഭാഷ്യം ബാലിശവും, അല്പത്തവും, വിവരക്കേടും ചൂണ്ടൂന്നി ഇല്ലാത്തവൻ പെരുവിരലിനെ കുറ്റം പറയുന്നത് പോലെയാണ്

    കേരളകോൺഗ്രസ്സിനെയും , ജോസ്.കെ മാണിയെയും ഓർത്തു വിലപിക്കുന്ന കോൺഗ്രസ്സ് നേതാക്കളും, പ്രതിപക്ഷനേതാവും കോൺഗ്രസ്സിനെയും, കോൺഗ്രസ്സ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെയും ഓർത്ത് വിലപിച്ചാൽ മതി.    ഞങ്ങളെ ചികിൽസിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരോട് അതിന് മിനക്കേടാതെ വൈദ്യാ നീ നിന്നെ തന്നെ ചികിൽസിക്കൂ  എന്നേ പറയാനുള്ളു.     കേരളാകോൺഗ്രസ്സ്(എം) കണ്ണൂർ ജില്ലാ നേതൃസംഗമം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.ടി. ജോസ്. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രെട്ടറി അഡ്വ: മുഹമ്മദ് ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി .സംസ്ഥാന സെക്രെട്ടറി ജോയിസ് പുത്തൻപുര, ജില്ലാ നേതാക്കളായ സജി കുറ്റിയാനിമാറ്റം, കെ.ടി. സുരേഷ്‌കുമാർ, സി.ജെ. ജോൺ,ബിനു മണ്ഡപത്തിൽ, ബിനു ഇളവുങ്കൽ, ജോസ് മണ്ഡപം,ബെന്നിച്ചൻ  മഠത്തിനകം, ബിജു പുതുക്കല്ലിൽ, ജയിംസ് മരുതാനിക്കാട്ട്, ഡോ. ജോസഫ് തോമസ്, വി.വി. സേവി, അപ്പച്ചൻ മാലത്ത്, വിപിൻ ജോസഫ്, ജോസഫ് ഇളവുങ്കൽ,ഏലമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post