CRIMEKerala News

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ .

Keralanewz.com

പാമ്പാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ
ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ കുറിച്ചിമല ഭാഗത്ത് താന്നിമറ്റത്തിൽ വീട്ടിൽ ജിബിൻ ബാബു(20) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.ഐ ശ്രീരംഗന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Facebook Comments Box