Kerala NewsPolitics

ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് പ്രവർത്തകർ മുന്നിട്ടിറങ്ങണം; മന്ത്രി റോഷി അഗസ്റ്റിൻ

Keralanewz.com

കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് പ്രവർത്തകർ മുന്നിട്ട് ഇറങ്ങണം എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോണ്‍ഗ്രസ് (എം) എറണാകുളം നേതൃയോഗം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഹൈറേഞ്ചിലെ ഭൂപ്രശ്നം വരെ ഇച്ഛാശക്തിയോടെ പരിഹരിച്ച സർക്കാരാണിത്. ജനകീയ പ്രശ്നങ്ങൾ പരിഹരിച്ച് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. കളമശേരിയില്‍ നടന്ന യോഗത്തില്‍ വിജി എം. തോമസ്, ബാബു ജോസഫ്,കെ ഐ ആന്റണി,വി.വി. ജോഷി, എം.എം.ഫ്രാന്‍സിസ്, വര്‍ഗീസ് ജോര്‍ജ് പൈനാടത്ത്, ടി.എ. ഡേവിസ് വിത്സൻ പൗലുസ് എന്നിവര്‍ പ്രസംഗിച്ചു.

Facebook Comments Box