കോട്ടയം: കേരള പ്രൊഫഷണൽസ് ഫ്രണ്ടിന്റെ
സോഷ്യൽ വർക്ക് മേഖലകളിൽ ജോലിചെയ്യുന്ന പ്രൊഫഷണൽസിനെ കോർഡിനേറ്റ് ചെയ്യുവാനുള്ള ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയായി അലക്സാണ്ടർ സക്കറിയാസ് കുതിരവേലിയെ സംസ്ഥാന നേതൃത്വം നോമിനേറ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ബിബിൻ കെ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. എം എസ് ഡബ്ലിയൂ ബിരുദധാരിയായ അദ്ദേഹം, മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയാസ് കുതിരവേലിയുടെ മകനാണ്.
ആശ വർക്കർമാരുടെ ഹോണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനു (എൻഎച്ച്‌എം) മായി 99.16 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാർ നടപടിയെ യോഗം അഭിനന്ദിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ പോലും ബഡ്ജറ്റ് വിഹിതത്തിന് പുറമേയാണ് സോഷ്യൽ വർക്ക് മേഖലയിൽ സർക്കാർ കൂടുതൽ തുക അനുവദിക്കുന്നത്, എന്നത് ഈ മേഖലയിൽ ജനങ്ങളോടുള്ള സർക്കാരിന്റെ കരുതൽ വ്യക്തമാക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. മറുസൈഡിൽ ആരോഗ്യ മേഖലയിൽ പോലും കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ശ്രീ. സന്തോഷ് കുഴിക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മിലിന്ദ് തോമസ് തേമാലിൽ, സംസ്ഥാന വൈസ് പ്രസിഡന്റുരായ ശ്രീ. ബേബി സെബാസ്റ്റ്യൻ ശ്രീ. സാജൻ, ശ്രീ. അലക്സാണ്ടർ സക്കറിയാസ് കുതിരവലി എന്നിവർ പ്രസംഗിച്ചു.