എം.ടിയുടേത് മുഖ്യമന്ത്രിക്കെതിരെയല്ല, അധികാരത്തെപ്പറ്റിയുള്ള പൊതുപ്രസ്താവനയെന്ന് സച്ചിദാനന്ദന്‍
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അധികാര കേന്ദ്രങ്ങളെ കുറിച്ച് നടത്തിയ വിമര്‍ശനത്തില്‍ വാക്‌പോര് ചൂടുപിടിക്കുന്നു.
എം.ടി പറഞ്ഞത് മുഖ്യമന്ത്രിയ്‌ക്കെതിരെയാണെന്ന് ഒരു വിഭാഗ സാഹിത്യകാരന്മാര്‍ പറയുമ്ബോള്‍, അത് കേന്ദ്രത്തിനെതിരായ വിമര്‍ശനമായി ഉയര്‍ത്തിക്കാട്ടാണ് ഇടത് അനുകൂല സാഹിത്യകാരന്മാര്‍ക്ക് താല്‍പര്യം. എം.ടിയുടെ പ്രസ്താവന മുഖ്യമന്ത്രിക്കെതിരെയാണെന്ന് കാണുന്നില്ലെന്നും കേന്ദ്ര നിലപാടുകള്‍ക്കെതിരെയാണെന്നുമായിരുന്നു സാഹിത്യകാരന്‍ സച്ചിദാനന്ദന്റെ പ്രതികരണം.
പ്രസംഗം മുഖ്യമന്ത്രിക്ക് എതിരെന്ന് വ്യാഖ്യാനിക്കേണ്ട. എം.ടി അങ്ങനെ ഉദ്ദേശിച്ചിരുന്നോ എന്ന് അദ്ദേഹത്തോട്തന്നെ ചോദിക്കണം. വിമര്‍ശനം കേരളതത്തില്‍ മാത്രമായി ചുരുക്കേണ്ട. കേന്ദ്രത്തെപ്പറ്റിയുമാകാം. പ്രധാനമന്ത്രിയുടെ നിലപാട് രാജ്യത്തെ അപകടത്തിലാക്കുന്നതാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
മുഖസ്തുതി കമ്മ്യുണിസത്തിന് ചേരുന്നതല്ല. കമ്മ്യുണിസം സമത്വത്തെ കുറിച്ചുള്ള സങ്കല്പത്തെ പിന്തുടരുന്നുവെന്നും മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ച എം.വി ഗോവിന്ദന്റെ പരാമര്‍ശത്തോട് സച്ചിദാനന്ദന്‍ പ്രതികരിച്ചു.