Sun. May 12th, 2024

എം.ടി പറഞ്ഞത് കാലം ആവശ്യപ്പെടുന്ന മൂര്‍ച്ചയേറിയ വാക്കുകള്‍; വി.ഡി സതീശന്‍

By admin Jan 12, 2024
VD Satheesan. File photo: Manorama
Keralanewz.com

കൊച്ചി: എം.ടി പറഞ്ഞത് കാലം ആവശ്യപ്പെടുന്ന വാക്കുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികാരം എങ്ങനെ മനുഷ്യനെ ദുഷിപ്പിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ അധികാരം ധാര്‍ഷ്ട്യത്തിലേക്ക് മാറുന്നു. പ്രതിഷേധങ്ങളെ ഭയപ്പെടുന്നു. ക്രൂരമായ മര്‍ദ്ദനമുറകള്‍ അഴിച്ചുവിടുന്നു. ഇതൊക്കെ കണ്ട് എം.ടിയെ പോലെ ഒരാള്‍ പ്രതികരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത് അത് വഴിതിരിച്ചുവിട്ടാല്‍ കേരളം ആപത്തിലേക്ക് പോകും. ഫാസിസത്തിനെതിരായ പോരാട്ടമാണ് നടക്കുന്നത്. കേരളത്തിലേക്ക് എത്തുമ്ബോള്‍ ഫാസിസത്തിന് ഇരുതല മൂര്‍ച്ചയുണ്ട്. അതുകൊണ്ടുതന്നെ എം.ടി പറഞ്ഞത് കാലം ആവശ്യപ്പെടുന്ന മൂര്‍ച്ചയേറി വാക്കുകളാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇ.എം.എസിനെ താരമ്യപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. അല്ലാതെ, നെഹ്‌റുവിനെയല്ല. വ്യക്തിപൂജയെ കുറിച്ചാണ് എം.ടി പറഞ്ഞത്. അധികാരം മനുഷ്യനെ എങ്ങനെ ദുഷിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്നതാണ്. അതില്‍ പ്രതികരിക്കാന്‍ മറന്നുപോയ ബുദ്ധിജീവികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

ഇ.പി ജയരാജന് മാത്രം മനസ്സിലായില്ലെങ്കില്‍ മനസ്സിലാക്കി കൊടുക്കാന്‍ ബുദ്ധിമുട്ടാണ്്. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തിരുത്തിയത് ഇടതുപക്ഷം മൂലമാണെന്ന് പറയുന്ന എം.വി ഗോവിന്ദന്‍ വിവരക്കേട് പറയുന്നത് സ്ഥിരമാക്കിയിരിക്കുകയാണെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

Facebook Comments Box

By admin

Related Post

You Missed