Kerala NewsPravasi newsTravel

പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം; തോമസ് ചാഴികാടൻ എം.പിയെ പ്രവാസി കേരള കോൺഗ്രസ് ( എം ) കോട്ടയം ജില്ല കമ്മറ്റി അഭിനന്ദിച്ചു.

Keralanewz.com

കോട്ടയം: പുനഃസ്ഥാപിക്കപ്പെട്ട കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ശ്രീ തോമസ് ചാഴികാടൻ എംപിയുടെ നിരന്തരമായ ഇടപെടലുകളുടെ മാത്രം ഫലം ആണെന്ന് പ്രവാസി കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മറ്റി അവകാശപ്പെട്ടു. അദ്ദേഹം കേന്ദ്ര സർക്കാരിൽ ചെലുത്തിയ നിരന്തരമായ സമ്മർദ്ദങ്ങൾ ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഉള്ളതിന് മകുടോദാഹരണമാണെന്നു ജില്ലാ പ്രസിഡന്റ് ശ്രീ ജോണി ഏബ്രഹാം അഭിപ്രായപ്പെട്ടു

പ്രവാസി കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മറ്റി ഉയർത്തിയ പ്രതിഷേധ പ്രവർത്തനങ്ങളുടെ വിജയം കൂടിയാണ് പുനഃസ്ഥാപിക്കുന്ന കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രമെന്ന് കമ്മറ്റി വിലയിരുത്തി. ജില്ലാ സെക്രട്ടറി ജോർജ് കാഞ്ഞമല, ജില്ലാ ട്രഷറർ ഡോ ബ്ലസ്സൻ എസ് ഏബ്രഹാം, തങ്കച്ചൻ പൊൻ മാങ്കൽ, ടോമി ജേക്കബ്, ബിനോയി മുക്കാടൻ, ഷാജി നാഗരൂർ, ബിജോയ് പാലാക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Facebook Comments Box