Kerala NewsPolitics

ജോസ് കെ മാണിക്ക് സ്വീകരണമൊരുക്കി പ്രവർത്തകർ

Keralanewz.com

കോട്ടയം :
രാജ്യസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് ആവേശകരമായ സ്വീകരണം നല്‍കി. പ്രകടനമായെത്തിയ പ്രവര്‍ത്തര്‍ പുഷ്പഹാരമണിയിച്ചാണ് സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് ജോസ് കെ.മാണി സംസാരിച്ചു. വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍, ഡോ. എന്‍ ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബാബു ജോസഫ്, സണ്ണി തെക്കേടം, വിജി എം.തോമസ്, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ജേക്കബ് തോമസ് അരികുപുറം, അഡ്വ.കെ.കുശലകുമാര്‍, ടി.എം ജോസഫ്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ടോമി ജോസഫ്, ജോസ് പാലത്തിനാല്‍, വഴുതാനത്ത് ബാലചന്ദ്രന്‍, ചെറിയാന്‍ പോളച്ചിറക്കല്‍, സഹായദാസ്, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാല, പെണ്ണമ്മ ജോസഫ്, സിറിയക് ചാഴികാടന്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Facebook Comments Box