Tue. Apr 23rd, 2024

ഒക്ടോബർ ഒമ്പതിന് തൊടുപുഴ നിയോജകമണ്ഡലത്തിലെ 109 കേന്ദ്രങ്ങളിൽ കേരള കോൺഗ്രസ് (എം) ആഭിമുഖ്യത്തിൽ പതാക ദിനം ആചരിക്കും

By admin Oct 5, 2021 #keralacongress m
Keralanewz.com

തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ 109 കേന്ദ്രങ്ങളിൽ കേരള കോൺഗ്രസ്എം ജന്മദിനമായ ഒക്ടോബർ ഒമ്പതിന് പതാകദിനം ആചരിക്കുവാൻ പാർട്ടി നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. കേരള കോൺഗ്രസ് എം നെ സെമി കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തിലെ മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് 33 മേഖലാ കമ്മറ്റികൾ ആയി തിരിച്ചു. 13 മൂന്ന് വാർഡുകൾ മാത്രമുള്ള പഞ്ചായത്തിൽ രണ്ട് മേഖല കമ്മിറ്റികളും അതിൽ കൂടുതൽ വാർഡുകൾ ഉള്ള ഉടുമ്പന്നൂർ, വെള്ളിയാമറ്റം വണ്ണപ്പുറം, എന്നിവിടങ്ങളിൽ മൂന്ന് മേഖലാ കമ്മിറ്റികളും തൊടുപുഴ നഗരസഭയിൽ 6 മേഖല കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

പാർട്ടി ജന്മദിനം അതാത് മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആൻറണി ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരിക്കാട്ട്, അഡ്വ ബിനു തോട്ടുങ്കൽ, അംബിക ഗോപാലകൃഷ്ണൻ,കുര്യാച്ചൻ പൊന്നാമറ്റം, റോയിസൺ കുഴിഞ്ഞാലിൽ, കെവിൻ ജോർജ് അറയ്ക്കൽ, മനോജ് മാത്യു, ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോസ് മാറാട്ടിൽ, ജോയി പാറത്തല, ഷീൻ വർഗീസ്, തോമസ് വെളിയത്ത് മാലി, ജോസ് ഈറ്റക്കകുന്നേൽ, എബ്രഹാം സൈമൺ മുണ്ടുപുഴക്കൽ,ജോസി വേളാച്ചേരി, തോമസ് മൈലാടൂർ, ജോജോ അറയ്ക്കക്കണ്ടം, ജോർജ് പാലക്കാട്ട്,സാൻസൻ അക്കകാട്ട്,ജിബോയിച്ചൻ വടക്കൻ, ഷിജു പൊന്നാമറ്റം, ജോഷി കൊന്നയ്ക്കൽ,തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post