Fri. Apr 26th, 2024

കടുത്തുരുത്തിയിൽ വികസന പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ; സ്റ്റീഫൻ ജോർജ്

By admin Oct 5, 2021 #keralacongress m
Keralanewz.com

കടുത്തുരുത്തി : കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ, സമീപ മണ്ഡലങ്ങളിൽ നടക്കുന്ന വികസനത്തെ അപേക്ഷിച്ച്, ശരാശരി വികസനം പോലും നടക്കുന്നില്ലെന്നും,വികസനപ്രവർത്തനങ്ങൾ സ്തംഭന അവസ്ഥയിലാണെന്നും,വികസനം അവകാശ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നു എന്നും കേരള കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രസ്താവിച്ചു.          നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ നേരിയ പരാജയം പാർട്ടി വിശദമായി വിലയിരുത്തി.

ബിജെപി മുന്നണിക്ക് മുൻകാലങ്ങളിൽ ലഭിച്ചിരുന്ന വോട്ടിംഗ് വിഹിതത്തേക്കാൾ പതിനായിരത്തോളം കുറവാണ് ഈ നിയമസഭാതിരഞ്ഞെടുപ്പിൽ ഉണ്ടായത്. ഈ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥി അധാർമ്മിക സാമ്പത്തിക തിരിമറികൾ നടത്തി കൈക്കലാക്കുകയും ആണ് ഉണ്ടായത്. ഇതിനെ ജനാധിപത്യത്തിന്റെ വിജയമായി കാണാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി.    സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടുള്ള കേരള കോൺഗ്രസ് (എം) “ചെയർമാൻ കോൺടാക്ട് പ്രോഗ്രാം ” നവംബർ 15ന് മുമ്പ് നിയോജകമണ്ഡലത്തിൽ പൂർത്തീകരിക്കാൻ കേരള കോൺഗ്രസ് (എം ) കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു.

നിയോജകമണ്ഡലത്തിലെ 162 വാർഡ് പ്രസിഡന്റമാരും മണ്ഡലം ഭാരവാഹികളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് പാർട്ടി നിയോജകമണ്ഡലം പഠന സദസ്സ് ഒക്ടോബർ അവസാനവാരം ഉഴവൂർ മുപ്രാപ്പള്ളി ഹിൽസ് ക്യാമ്പ് സെന്ററിൽ സംഘടിപ്പിക്കാനുമുള്ള രൂപരേഖ യോഗം അംഗീകരിച്ചു

പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് പി എം മാത്യു ഉഴവൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, പാർട്ടി നേതാക്കളായ സക്കറിയാസ് കുതിരവേലി, ജോസ്പുത്തൻകാല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ,ഡോ സിന്ധു മോൾ ജേക്കബ് ,പ്രദീപ് വലിയപറമ്പിൽ, തോമസ് റ്റി. കീപ്പുറം, തോമസ് അരയത്ത് ,പി സി കുര്യൻ, ജോസ് നിലപ്പനകൊല്ലി, സിറിയക് ചാഴിക്കാടൻ, ടി എ ജയകുമാർ, ബിജു മറ്റപ്പള്ളി, എ എം ജോസഫ്, നയന ബിജു, കുരുവിള അഗസ്തി, ബ്രൈറ്റ് വട്ടനിരപ്പേൽ, പി റ്റി കുര്യൻ ,സിബിമാണി, ബെൽജി ഇമ്മാനുവൽ, സണ്ണി പുതിയിടം, റോയി മലയിൽ ,മാമച്ചൻ അരിക്കുതണ്ടത്തിൽ, സേവ്യർ കൊല്ലപ്പള്ളി, കെ എസ് മനോഹരൻ ,കെ കെ ബാബു ബിനോയ് ഓലെ ടത്ത് ജീന സിറിയക്, ആൻസൺ ജോസ് തുടങ്ങിയവർ സംസാരിച്ചു

Facebook Comments Box

By admin

Related Post