Sat. May 4th, 2024

ഉരിയിരിക്കുന്ന്- പ്ലാന്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കണം ;യൂത്ത്ഫ്രണ്ട് (എം)

By admin Oct 5, 2021 #news
Keralanewz.com

കുമാരമംഗലം: ഉരിയരികുന്ന്-പ്ലാന്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ റോയ്സൺ കുഴിഞ്ഞാലിൽ പ്രതിഷേധ സമരം ഉൽഘാടനം ചെയ്‌തു.

പിജെ ജോസഫ് എംൽ എ. വികസനകാര്യത്തിൽ കുമാരമംഗലം പഞ്ചായത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും റോയിസൺ ആവശ്യപ്പെട്ടു.സമരത്തിന് നേതാക്കളായ ജോഷി കൊന്നയ്ക്കൽ, ഗിരീഷ് അമ്പലത്തുരുത്തിൽ ആന്റോ ഓലിക്കരോട്ട്, ജിമിറ്റി ജോർജ്, ശാന്ത പൊന്നപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post