Thu. May 2nd, 2024

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സംരക്ഷണത്തിനും മുൻകൈയെടുക്കണം;മന്ത്രി റോഷി അഗസ്റ്റിൻ

By admin Oct 5, 2021 #news
Keralanewz.com

തിരുവനന്തപുരം; സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സംരക്ഷണത്തിനും മുൻകൈയെടുക്കണമെന്നും അതാകണം കേരള ദലിത് ഫ്രണ്ട് (എം) ന്റെ ലക്ഷ്യമെന്നും സംസ്ഥാന ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള ദലിത് ഫ്രണ്ട് (എം) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാർട്ടിയുടെ മുൻ ചെയർമാനായിരുന്ന കെ.എം മാണി സാറും അതിന് വേണ്ടിയാണ് പരിശ്രമിച്ചത്. കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള അടിസ്ഥാന തൊഴിലാളി വർഗത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം സ്വീകരിച്ച നടപടികൾ പാർട്ടിക്കും സംസ്ഥാനത്തിനും എന്നും മാതൃകയാണ്. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരെ എന്നും കൂടെ കൂട്ടുന്നതാണ് പാർട്ടി നയം. ആ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


ജില്ലാ പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജ് ആമുഖ പ്രസംഗം നടത്തി. കേരള കോൺഗ്രസം (എം) ജില്ലാ പ്രസിഡന്റ്  സഹായ ദാസ് നാടാർ മുഖ്യപ്രഭാഷണവും നടത്തി.  ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.സുനു ,താന്നി വിള ശശി, ടി.പി സുരേഷ് ശാന്തകുമാർ, എസ് എസ് മനോജ് ,വർക്കല സജീവ്,  റെജി പേരൂർക്കട, സി. ജയകുമാർ, ഗോപൻ പോത്തൻകോട്,  ഉണ്ണി പൂജപ്പുര, വേങ്കോട് കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

Facebook Comments Box

By admin

Related Post