സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവതി മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവതി മരിച്ചു. മഹാബലേശ്വറിലെ പ്രസിദ്ധമായ കേറ്റ് പോയിന്റില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പുനെ സ്വദേശിയായ അങ്കിതയാണ് (23) മരിച്ചത്. 600 അടി താഴ്ചയിലേക്കാണ് യുവതി വീണതെന്ന് പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
യുവതി കൊക്കയിലേക്ക് വീണ കാര്യം ഭര്‍ത്താവ് ആണ് പൊലീസിനെ അറിയിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ട്രേക്കിങ് ടീമുകളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്.
Facebook Comments Box