International NewsKerala News

ഇസ്രയേലില്‍ കുടുങ്ങി ഭാര്യ; ഭര്‍ത്താവിന്‍റെ സംസ്കാരം നടത്താനാകുന്നില്ല

Keralanewz.com

തൊടുപുഴ: ഇസ്രായേലില്‍ കുടുങ്ങിയ ഭാര്യക്ക് നാട്ടിലെത്താനാകാത്തതിനാല്‍ വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‍റെ സംസ്കാരം നടത്താനാകാതെ ബന്ധുക്കള്‍.
തൊടുപുഴ പള്ളിപ്പീടിക ഒറ്റയാനില്‍ ഒ.പി. രാധാകൃഷ്ണൻ (52) ആണ് തിങ്കളാഴ്ച രാത്രി 8.30നു വെങ്ങല്ലൂര്‍-കോലാനി ബൈപാസില്‍ അഹല്യ കണ്ണാശുപത്രിക്കു സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പിക്കപ്പ് വാനിനു പിന്നിലിടിച്ച്‌ മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ ഉടൻ തന്നെ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

ഭക്ഷണം വാങ്ങുന്നതിനായി ടൗണിലേക്ക് സ്കൂട്ടറില്‍ വരുന്നതിനിടെയായിരുന്നു അപകടം. ഭാര്യ മായ സമീപനാളിലാണ് ഇസ്രായേലില്‍ ജോലിക്ക് പോയത്. ഏകമകള്‍: ശ്രേയ (വിദ്യാര്‍ഥി കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂള്‍ തൊടുപുഴ).

Facebook Comments Box