Kerala News

വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡ് പരിഷ്കരിച്ച്‌ ഹൈക്കോടതി. വെള്ള സാരിയും കറുത്ത ബ്ലൗസും ഇനി നിര്‍ബന്ധമല്ല. ഇതേ നിറത്തിലെ സല്‍വാര്‍ കമീസോ ഷര്‍ട്ടും പാന്റസുമോ ധരിക്കാം. സാരിയില്‍ ഇളവ് നല്‍കുന്നത് ചൂടേറിയ കാലാവസ്ഥയും ഇടുങ്ങിയ കോടതിമുറികളും കണക്കിലെടുത്ത്. തീരുമാനം വനിതാ ജഡ്ജിമാരുടെ ആവശ്യപ്രകാരം

Keralanewz.com

കൊച്ചി: വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ കോടതിയില്‍ ധരിക്കുന്ന വസ്ത്രം കാലാനുസൃതമായി പരിഷ്‌കരിച്ചിരിക്കുകയാണ് ഹൈക്കോടതി.കീഴ്‌ക്കോടതികളിലെ വനിതാ ജഡ്‌ജിമാര്‍ക്ക് ഇനി മുതല്‍ വെളുത്ത സാരിയും കറുത്ത ബ്ളൗസും ധരിക്കണമെന്നത് നിര്‍ബന്ധമല്ല.
പകരം ഇതേ നിറത്തിലുള്ള സല്‍വാര്‍ കമീസോ ഷര്‍ട്ടും പാന്റസുമോ ധരിക്കാം. വനിതാ ജഡ്‌ജിമാരുടെ ആവശ്യപ്രകാരം ഔദ്യോഗിക ഡ്രസ് കോഡ് പരിഷ്കരിച്ച്‌ ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 1970 മുതല്‍ നിലവിലുള്ള ഡ്രസ് കോഡാണ് മാറുന്നത്.

ഡ്രസ് കോഡ് പരിഗണിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ 48 ശതമാനത്തോളം വനിതകളാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കീഴ്ക്കോടതികളാണ് നീതിന്യായ വ്യവസ്ഥയുടെ നെടുംതൂണ്‍. കേരളത്തിലെ കീഴ്‌ക്കോടതികള്‍ നീതി നിര്‍വഹണത്തില്‍ രാജ്യത്തുതന്നെ മുന്നില്‍ നില്‍ക്കുന്നതാണ്. പ്രശനങ്ങള്‍ മനസിലാക്കുന്നതിനും നീതിന്യായ നിര്‍വഹണം വേഗത്തിലാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും കേരളത്തിലെ എല്ലാ ജില്ലകളിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുമായി നേരിട്ട് സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന…

Facebook Comments Box