Fri. May 17th, 2024

ലോക വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലിന്

By admin Oct 13, 2023
Keralanewz.com

കൊട്ടാരക്കര: നേച്ചര്‍ ആൻഡ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ ഓസ്കാര്‍ എന്നറിയപ്പെടുന്ന എൻ.എച്ച്‌.എം വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രാഫര്‍ ഒഫ് ദി ഇയര്‍ 2023 അവാര്‍ഡ്, കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലിന്.
ആനിമല്‍ പോര്‍ട്രെയിറ്റ് വിഭാഗത്തിലാണ്‌ വിഷ്ണു ഗോപാലിന്റെ ചിത്രം ഒന്നാം സ്ഥാനം നേടിയത്‌. 95 രാജ്യങ്ങളില്‍ നിന്ന് 50,000 ല്‍പരം ചിത്രങ്ങള്‍ മത്സരത്തിനെത്തിയിരുന്നു. ഇതില്‍ നിന്നാണ് വിഷ്‌ണു ഗോപാല്‍ ബ്രസീലിയൻ ചതുപ്പുകളില്‍ നിന്ന് പകര്‍ത്തിയതും വംശനാശം നേരിടുന്ന സസ്തനിയുമായ ടാപ്പിറിന്റെ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചത്.

ഖത്തറില്‍ ഫോട്ടോഗ്രഫി ഗ്രൂപ്പായ ‘മലയാളം ഖത്തറി’ന്റെ സഹസ്ഥാപകരില്‍ ഒരാളാണ് വിഷ്ണു ഗോപാല്‍. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കടലാവിള തീര്‍ത്ഥത്തില്‍ ഗോപാലകൃഷ്ണപിള്ളയുടെയും അംബികയുടെയും മകനാണ്. ഭാര്യ: സോണി. മക്കള്‍: തീര്‍ത്ഥ, ശ്രദ്ധ.

Facebook Comments Box

By admin

Related Post