Kerala News

കനത്ത മഴ; കുളത്തുപ്പുഴ വനത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Keralanewz.com

കൊല്ലം: ശക്തമായ മഴയെ തുടര്‍ന്ന് കുളത്തൂപ്പുഴ ലോറികടവ് വനമേഖലയില്‍ അകപ്പെട്ടെവരെ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്നാണ് സ്ത്രീകളടക്കമുള്ള സംഘത്തെ രക്ഷപ്പെടുത്തിയത്.
ശക്തമായ മഴയെ തുടര്‍ന്ന് കല്ലടയാര്‍ കര കവിഞ്ഞതാണ് ഇവര്‍ വനത്തിനുള്ളില്‍ കുടുങ്ങാൻ കാരണം.

ഒരു കുട്ടിയും രണ്ട് വളര്‍ത്തു നായ്ക്കളുമുള്‍പ്പടെ പതിമൂന്നംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. കുടുങ്ങിയവര്‍ കേരളാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ തൊഴിലാളികളാണ്. ഇവര്‍ ജോലി ചെയ്യുന്നതിനും മറ്റുമായാണ് കാട്ടിലേക്ക് കയറിയത്. വൈകുന്നേരത്തോടെ ഇവര്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ വനത്തില്‍ കുടുങ്ങിയതായി കണ്ടെത്തിയത്.

നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്. കയര്‍ കെട്ടിയിറക്കിയശേഷം പുഴുക്കുകുറുകെ ഇവരെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.

വൈകുന്നേരത്തോടു കൂടി ശക്തമായ മഴയുണ്ടാവുകയും കല്ലടയാറിന്റെ പോഷക നദിയായ കൊച്ചാറില്‍ വെള്ളം ഉയര്‍ന്നതാണ് ഇവര്‍ കുടുങ്ങി പോകാൻ കാരണമായത്.

Facebook Comments Box